നാല് തുള്ളി ചായയില്‍ ഒഴിച്ചു നല്‍കു അദ്ദേഹം രുചിക്കട്ടെ; റിയ ലഹരി മരുന്നുകള്‍ സുശാന്തിന് നല്‍കിയിരുന്നു? വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

മുംബൈ: (https://ift.tt/2QmNpHX) ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയ്‌ക്കെതിരെ പുതിയ തെളിവുകള്‍. മരണവുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന വേളയില്‍ റിയയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഹരി മരുന്ന് ഉപയോഗം, ലഹരിക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാട്‌സാപ് ചാറ്റുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

News, National, India, Mumbai, Entertainment, Bollywood, Actor, Actress, Death, Case, What app, Pour four drops in tea and give him; Drug dealing for Riya? WhatsApp messages out


ഗൗരവ്, ജയ ഷാ എന്നീ ഡ്രഗ് ഡീലര്‍മാരുമായി റിയ നടത്തിയെന്നു പറയപ്പെടുന്ന ചാറ്റുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. നിങ്ങളുടെ കൈയ്യില്‍ എംഡി ഉണ്ടോ എന്ന് റിയ ഗൗരവിനോട് ചോദിക്കുന്നു. ശ്രുതിയുമായി സംസാരിക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും ഞാന്‍ അവനോട് പറഞ്ഞിട്ടുണ്ട്. റിയയും ജയയും തമ്മിലുള്ള ചാറ്റ് ആണിത്. സഹായം എത്തിച്ചതിന് ജയയോട് നന്ദി പറയുന്നുമുണ്ട്. മറ്റൊരു ചാറ്റില്‍ സുശാന്തിന് ലഹരി നല്‍കുന്നതിനെക്കുറിച്ചാണ് സൂചിപ്പിച്ചിരിക്കുന്നത്.

നാല് തുള്ളി ചായയില്‍ ഒഴിച്ചു നല്‍കു അദ്ദേഹം രുചിക്കട്ടെ കിക്ക് ആകാന്‍ 40 മിനിട്ട് കാത്തുനില്‍ക്കു എന്നാണ് ജയ ഷാ റിയയോട് പറയുന്നത്. മിറാന്‍ഡ സുഷി എന്ന പേരില്‍ സേവ് ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ നിന്ന് സാധനം തീര്‍ന്നു എന്ന സന്ദേശം റിയയ്ക്ക് വന്നിട്ടുണ്ട്. നിങ്ങള്‍ ഷോവിക്കിന്റെ( റിയയുടെ സഹോദരന്‍) സുഹൃത്തിനോട് ചോദിക്കൂ എന്നാണ് റിയ അവരോട് പറയുന്നത്. 

കഞ്ചാവ്, എംഡിഎംഎ, തുടങ്ങിയ ലഹരി മരുന്നുകള്‍ റിയ ഉപയോഗിക്കുകയും സുശാന്തിന് നല്‍കുകയും ചെയ്തതായുള്ള വിവരങ്ങളാണ് വാട്‌സാപ്പ് സന്ദേശങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ടൈംസ് നൗ ആണ് റിയയുടെ സന്ദേശങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

എന്നാല്‍ ഈ സന്ദേശങ്ങള്‍ പുറത്തായതോടെ റിയയ്‌ക്കെതിരേയുള്ള പ്രതിഷേധവും ശക്തമാവുകയാണ്. ഇത് ക്രിമിനല്‍ കുറ്റമാണെന്നും റിയയ്‌ക്കെതിരെ സിബിഐ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് സുശാന്തിന്റെ സഹോദരി ശ്വേത സിങ്ങ് കൃതിയും രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം റിയ ലഹരിമരുന്ന് ഇതേവരെ ഉപയോഗിച്ചിട്ടില്ലെന്നും എപ്പോള്‍ വേണമെങ്കിലും രക്തപരിശോധനയ്ക്ക് തയ്യാറാണെന്നും വ്യക്തമാക്കി റിയയുടെ അഡ്വക്കേറ്റ് സതീഷ് മനേഷിന്‍ഡെ രംഗത്ത് വന്നിട്ടുണ്ട്.

Keywords: News, National, India, Mumbai, Entertainment, Bollywood, Actor, Actress, Death, Case, What app, Pour four drops in tea and give him; Drug dealing for Riya? WhatsApp messages out

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?