പരാതിയായി വീണ്ടും ഓണക്കിറ്റിലെ ശര്‍ക്കര; ഇത്തവണ ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും

മലപ്പുറം: (https://ift.tt/31Bl7ji) വിവാദമായി വീണ്ടും ഓണക്കിറ്റിലെ ശര്‍ക്കര. തൂക്കത്തില്‍ കൃത്രിമമുണ്ടെന്ന പരാതികള്‍ക്ക് പിന്നാലെ ഇപ്പോള്‍ ശര്‍ക്കരയില്‍നിന്ന് ചത്ത കൂറയുടെ അവശിഷ്ടവും ബീഡിക്കുറ്റിയും കണ്ടെത്തി. റേഷന്‍കടയില്‍ നിന്ന് കാര്‍ഡുടമയ്ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയിലാണ് ബീഡിക്കുറ്റി കണ്ടെത്തിയത്. തിരൂര്‍ പൂക്കയിലെ റേഷന്‍കടയില്‍ നിന്ന് തിരുനിലത്ത് സുനില്‍കുമാറിന്റെ മകന്‍ അതുല്‍ വാങ്ങിയ കിറ്റിലെ ശര്‍ക്കര വീട്ടില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണ് ബീഡിക്കുറ്റി കിട്ടിയത്.

News, Kerala, Malappuram, Onam Kit, Jaggery, Food, Finance, Complaint, Complaints about onam kit jaggery

ഇതേക്കുറിച്ച് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിതരണത്തിനായി വാങ്ങിയ ശര്‍ക്കര പരിശോധനയില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തി തിരിച്ചയയ്ക്കുകയും പകരം അതിനായി പഞ്ചസാര നല്‍കുകയുംചെയ്തിരുന്നു. എന്നാല്‍ ഈ ശര്‍ക്കര പിന്‍വലിക്കുന്നതിനുമുമ്പായി വിതരണം ചെയ്തതാകാനാണ് സാധ്യത.

അതേസമയം കോഴിക്കോട് പോലൂര്‍ തെക്കെ മാരാത്ത് ശ്രീഹരിയില്‍ രാധാകൃഷ്ണന്‍ മാരാര്‍ക്ക് ലഭിച്ച ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത കൂറയുടെ അവശിഷ്ടം കണ്ടെത്തി. നീലക്കാര്‍ഡ് ഗുണഭോക്താവായ രാധാകൃഷ്ണന്‍ മാരാര്‍ക്ക് പോലൂര്‍ കുളമുള്ളയില്‍താഴം റേഷന്‍ കടയില്‍നിന്നുമാണ് വെള്ളിയാഴ്ച രാവിലെ സൗജന്യകിറ്റ് ലഭിച്ചത്. പേരക്കുട്ടിക്ക് ഭക്ഷണം പാകം ചെയ്യാന്‍ ശര്‍ക്കരയെടുത്തപ്പോഴാണ് ചത്ത കൂറയുടെ കാലുകള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ശര്‍ക്കരയില്‍ ഒട്ടിക്കിടക്കുന്ന രീതിയില്‍ കാണപ്പെട്ടത്. ശ്രീ സന്‍ജോഭ ഗുള്‍ ഉദ്യോഗ് എന്ന പേരാണ് നിര്‍മാണക്കമ്പനിയുടെ പേരായി ഒരു കിലോഗ്രാം ശര്‍ക്കരയുടെ കവറിന് മുകളില്‍ കാണുന്നത്.

ഭക്ഷ്യസുരക്ഷാ വിഭാഗം ഓഫീസര്‍മാരായ പി സുബിന്‍, പി ജിതിന്‍ രാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് വൈകീട്ടോടെ വീട്ടിലെത്തി ശര്‍ക്കരയുടെ സാംപിള്‍ ശേഖരിച്ചു. ശര്‍ക്കരയുടെ സാംപിള്‍ ശനിയാഴ്ച കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലാബില്‍ ശാസ്ത്രീയപരിശോധന നടത്തുമെന്ന് സുരക്ഷാവിഭാഗം അറിയിച്ചു.

Keywords: News, Kerala, Malappuram, Onam Kit, Jaggery, Food, Finance, Complaint, Complaints about onam kit jaggery

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?