ഡോണള്‍ഡ് ട്രംപിന്റെ വാര്‍ത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്

വാഷിംങ്ടണ്‍: (www.kvartha.com 11.08.2020) യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കോവിഡുമായി ബന്ധപ്പെട്ടുള്ള വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ്. വാര്‍ത്താസമ്മേളനം നിര്‍ത്തിപ്പിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. അക്രമിയെ കസ്റ്റഡിയില്‍ എടുത്തശേഷമാണ് ട്രംപ് വാര്‍ത്താസമ്മേളനം പുനരാരംഭിച്ചത്. യുഎസിലെ പ്രാദേശിക സമയം 5.50 മണിയോടെയായിരുന്നും സംഭവം. 

ഒരു സീക്രട്ട് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ പുറത്തേക്ക് പോകാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റിന് ശേഷമാണ് ട്രംപ് തിരിച്ചെത്തിയത്. തുടര്‍ന്ന് വൈറ്റ് ഹൗസിന് പുറത്ത് ഒരു വെടിവെപ്പ് നടന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. പരിക്കേറ്റ അക്രമിയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റാര്‍ക്കും പരിക്കില്ല. മുന്‍കരുതലിന്റെ ഭാഗമായാണ് പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം സീക്രട്ട് സര്‍വ്വീസ് തടസപ്പെടുത്തിയത്.

Washington, News, World, Press meet, Donald-Trump, White House, Injured, Shooting, Secret Service, Hospital, Trump abruptly leaves press conference after Secret Service shooting outside White House

Keywords: Washington, News, World, Press meet, Donald-Trump, White House, Injured, Shooting, Secret Service, Hospital, Trump abruptly leaves press conference after Secret Service shooting outside White House


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?