സൂമിനേക്കാള്‍ സാങ്കേതിക മികവുമായി 'ടെക്‌ജെന്‍ഷ്യ'; കേന്ദ്ര സര്‍ക്കാരിന്റെ ഇന്നവേഷന്‍ ചലഞ്ചില്‍ മലയാളി സ്റ്റാര്‍ട്ടപ്പിന് ഒന്നാം സ്ഥാനം

കൊച്ചി: (https://ift.tt/31fuMM1) തദ്ദേശീയമായി വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് തയ്യാറുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്നവേഷന്‍ ചലഞ്ചില്‍ ടെക്‌ജെന്‍ഷ്യ എന്ന മലയാളി സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഒന്നാം സ്ഥാനം. സൂമിനേക്കാള്‍ സാങ്കേതികമികവ് പ്രകടിപ്പിച്ചതിനാലാണ് ആലപ്പുഴക്കാരനായ ജോയി സെബാസ്റ്റ്യന്റെ സ്റ്റാര്‍ട്ടപ്പായ 'ടെക്‌ജെന്‍ഷ്യ' കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇന്നൊവേഷന്‍ ചലഞ്ചില്‍ ഒന്നാമതെത്തിയത്. വീകണ്‍സോള്‍ എന്നാണ് ടെക്‌ജെന്‍ഷ്യ ആപ്പിന് പേരിട്ടിരിക്കുന്നത്.

ഒരു കോടി രൂപയും മൂന്നു വര്‍ഷത്തേക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപകരണങ്ങള്‍ക്കുള്ള കരാറുമാണ് സമ്മാനം. ചേര്‍ത്തല ഇന്‍ഫോപാര്‍ക്കില്‍ ചേര്‍ത്തല പാതിരപ്പള്ളി സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ടെക്‌ജെന്‍ഷ്യ. ജോയിക്കൊപ്പം അന്‍പതിലധികം സഹപ്രവര്‍ത്തകര്‍ക്കും വിജയം അവകാശപ്പെട്ടതാണ്. കേന്ദ്ര ഐടി വകുപ്പു മന്ത്രി രവിശങ്കര്‍ പ്രസാദ് ഓണ്‍ലൈന്‍ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

News, Kerala, Technology, Innovation, Business, Malayali Startup wins in the innovation challenge

ബിരുദധാരിയായ ജോയി വര്‍ഷങ്ങളായി വീഡിയോ കോണ്‍ഫറന്‍സിങ്ങുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നു. 2000-ല്‍ അവനീര്‍ എന്ന കമ്പനിയില്‍ വെബ് ഓഡിയോ കോണ്‍ഫറന്‍സിങ്ങില്‍ തുടക്കം. 2009-ല്‍ 'ടെക്‌ജെന്‍ഷ്യ' തുടങ്ങി. പിന്നീട് യൂറോപ്പിലെയും യുഎസിലെയും ഏഷ്യയിലെയും പല കമ്പനികള്‍ക്കുംവേണ്ടി വീഡിയോ കോണ്‍ഫറന്‍സ് ഡൊമൈനില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. സ്വന്തമായി ഒരു ഉത്പന്നം തയ്യാറാക്കുന്നത് ആദ്യമായാണ്.

News, Kerala, Technology, Innovation, Business, Malayali Startup wins in the innovation challenge

ലോക്ക് ഡൗണ്‍ കാലത്തെ ആശയവിനിമയത്തിന് സൂം ആപ്പിനെയാണ് പലരും ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇതിന് സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന വിലയിരുത്തലുണ്ടായതിനു പിന്നാലെയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം ഇന്ത്യന്‍ സ്റ്റര്‍ട്ടപ്പുകളോട് സര്‍ക്കാരിന് ഉപയോഗിക്കാനായി ഒരു വിഡിയോ കോണ്‍ഫറന്‍സിങ് ആപ്പ് ഉണ്ടാക്കാന്‍ ആശ്യപ്പെട്ടത്.

'ആപ്പില്‍ വിവിധ വീഡിയോ റെസലൂഷനും ഓഡിയോ ക്വാളിറ്റിയും സാധ്യമാകണം. എല്ലാ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കണം. നിരവധി ആളുകളുമൊത്ത് ഒരേ സമയത്ത് വിഡിയോ കോണ്‍ഫറന്‍സുകള്‍ നടത്താന്‍ സാധിക്കണം. കുറഞ്ഞതും, കൂടിയതുമായ ബാന്‍ഡ് വിഡ്ത്തില്‍ പ്രവര്‍ത്തിക്കണം. ഇത്തരമൊരു ആപ് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏപ്രില്‍ 30 നു മുന്‍പ് റജിസ്റ്റര്‍ ചെയ്യണം' എന്നതായിരുന്നു മന്ത്രാലയം പറഞ്ഞിരിക്കുന്നത്

12 കമ്പനികളെയാണ് ആദ്യഘട്ടില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇവര്‍ക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തു. ഈ പ്രോടൈപ്പുകളില്‍ നിന്നാണ് മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്.

ഈ കമ്പനികള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കി അന്തിമ ആപ്പ് നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതില്‍ നിന്നാണ് മലയാളി സ്റ്റാര്‍ട്ടപ് കമ്പനിയുടെ ആപ്പ് ഒന്നാം സ്ഥാനത്തെത്തിയത്.

Keywords: News, Kerala, Technology, Innovation, Business, Malayali Startup wins in the innovation challenge

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?