യുഎഇയിലെ പൊതുമാപ്പ് നീട്ടി; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസത്തെ സാവകാശം

അബൂദബി: (https://ift.tt/3avCnZU) മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ യുഎഇ വിടാനുള്ള സാവകാശം മൂന്ന് മാസം കൂടി അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാനിരിക്കവെയാണ് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നവംബര്‍ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി പറഞ്ഞു.

News, World, Gulf, Abu Dhabi, UAE, Visa, Business, Travel, Passport, Ticket, UAE visa amnesty scheme for illegal immigrants extended by 3 months

പൊതുമാപ്പ് ഉപയോഗപ്പെടുത്തി ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ വിമാനം പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടെര്‍മിനലിലെ ഇമിഗ്രേഷന്‍ വിഭാഗവുമായി ബന്ധപ്പെടണം. അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്യുന്നവര്‍ ആറ് മണിക്കൂര്‍ മുമ്പ് ഇമിഗ്രേഷന്‍ വിഭാഗത്തിലെത്തിയാല്‍ മതി. കുടുംബമായി യാത്ര ചെയ്യുന്നവര്‍ എല്ലാവരും ഒരുമിച്ചാണ് എത്തേണ്ടതെന്നും നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവരില്‍ നിന്ന് അനധികൃത താമസത്തിനുള്ള പിഴ ഈടാക്കില്ല.  മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ അവസരം. സാധുതയുള്ള പാസ്‌പോര്‍ട്ടും നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റും മാത്രമാണ് ആവശ്യം. പ്രത്യേക രജിസ്‌ട്രേഷനോ അപേക്ഷയോ വേണ്ടതില്ല. നേരിട്ട് വിമാനത്താവളത്തിലെത്താം. ഇങ്ങനെ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് പിന്നീട് മറ്റ് വിസകളില്‍ യുഎഇയിലേക്ക് മടങ്ങിവരുന്നതിനും തടസമില്ല.

സംശയങ്ങളും ചോദ്യങ്ങളും  ദൂരീകരിക്കാന്‍ 800-453 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കാം

Keywords: News, World, Gulf, Abu Dhabi, UAE, Visa, Business, Travel, Passport, Ticket, UAE visa amnesty scheme for illegal immigrants extended by 3 months

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?