രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ എല്ലാ പരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് റദ്ദു ചെയ്തു
കാസർകോട്: (https://ift.tt/2F7ogyv) രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ എല്ലാ പരിപാടികളും അടുത്ത പത്തു ദിവസത്തേക്ക് റദ്ദു ചെയ്തതായി എംപിയുടെ ഓഫീസ് അറിയിച്ചു. എംപിയുടെ വീട്ടിൽ പ്രവർത്തിക്കുന്ന എം പി ഓഫീസും പത്ത് ദിവസത്തേക്ക് പ്രവർത്തിക്കില്ല. മാത്രമല്ല ഈ ദിവസങ്ങളിൽ സന്ദർശകരെ അനുവദിക്കുന്നതല്ലെന്നും അറിയിപ്പിൽ പറയുന്നു.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് ഈ തീരുമാനം എടുത്തത്. എന്നാൽ സ്രവ പരിശോധനയിൽ എം പിയുടെ ഫലം നെഗറ്റീവ് ആയിരുന്നു.
Powered by Info News For You

Comments
Post a Comment