കോവിഡ് പ്രതിരോധം: യുഎഇ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് കെ കെ ശൈലജ
അബൂദബി: (www.kvartha.com 23.08.2020) കോവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതില്‍ യുഎഇ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി. കോവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാനായി അബൂദബി മാര്‍ത്തോമ്മാ യുവജന സഖ്യം സംഘടിപ്പിച്ച 'സല്യൂട്ട് 2020' ല്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 250 ആരോഗ്യപ്രവര്‍ത്തകരെയും 50 വോളന്റിയര്‍മാരെയും ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായാണ് ആദരിച്ചത്.
കൊട്ടാരക്കരപുനലൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂയാകിം മാര്‍ കൂറിലോസ് എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. സഖ്യം പ്രസിഡന്റും മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ. ബാബു പി കുലത്താക്കല്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജസ്റ്റിസ് ജെബി കോശി, സഹ വികാരി റവ. സിപി ബിജു, യുവജനസഖ്യം സെക്രട്ടറി ജിതിന്‍ രാജന്‍ ജോയ്സ്, കണ്‍വീനര്‍ നോബിള്‍ സാം സൈമണ്‍, ഇടവക ട്രസ്റ്റി ബിജു മാത്യു, സീനിയര്‍ സിറ്റിസണ്‍ വൈസ് പ്രസിഡന്റ് കെവി ജോസഫ്, സഖ്യം വൈസ് പ്രസിഡന്റ് വിനാല്‍ ജോര്‍ജ്, ട്രസ്റ്റി ലിജോ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Abu Dhabi, News, Gulf, World, Covid-19, K K Shailaja, Minister, The work of the UAE government in defending Covid is exemplary: K K Shailaja
Powered by Info News For You

Comments
Post a Comment