കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു; വൈദ്യുതബന്ധം താറുമാറായി
തളങ്കര: (https://ift.tt/31oDreh) ശക്തമായ കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. ഇതോടെ വൈദ്യുതബന്ധം താറുമാറായി. തളങ്കര പള്ളിക്കാലിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് റോഡരികിലെ മരം പൊട്ടിവീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നത്.
ബുധനാഴ്ച രാവിലെ കെ എസ് ഇ ബി അധികൃതരെത്തി മരംമുറിച്ചുനീക്കി പോസ്റ്റ് നന്നാക്കി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചു.
Powered by Info News For You


Comments
Post a Comment