ഞെട്ടിക്കുന്ന സംഭവം; കോവിഡ് ബാധിച്ച് മരിച്ചത് വൃദ്ധൻ; സംസ്ക്കാരത്തിന് കിട്ടിയത് യുവാവിൻ്റെ മൃതദേഹം; അമ്പരപ്പ് മാറാതെ ബന്ധുക്കൾ, തിരിച്ചുകിട്ടാൻ സമരം
കുന്താപുരം: (https://ift.tt/31mMmxG) ഞെട്ടിക്കുന്ന സംഭവമാണ് കുന്താപുരത്ത് നിന്നും പുറത്ത് വന്നിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച വൃദ്ധൻ്റെ മൃതദേഹത്തിന് പകരം സംസ്ക്കാരം നടത്താനായി കിട്ടിയത് യുവാവിൻ്റെ മൃതദേഹമാണ്. ആദ്യം അമ്പരന്ന നാട്ടുകാർ മൃതദേഹം തിരിച്ചുകിട്ടാൻ പ്രതിഷേധ സമരം നടത്തേണ്ടി വന്നു. സംസ്ക്കാര ചടങ്ങുകൾ നടക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് മൃതദേഹം മാറിയതായി വ്യക്തമായത്.

കുന്താപുരം-കൊട്ടേശ്വറിൽ താമസിക്കുന്ന 65 കാരൻ കോവിഡ് ബാധിച്ച് മരിച്ചു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം പൊതിഞ്ഞ് ആംബുലൻസിൽ ഹാലെക്കോട്ട് ശ്മശാനത്തിലേക്ക് കൊണ്ടുവരികയായിരുന്നു. മൃതദേഹം തുറന്നു നോക്കാത്തതിനാൽ കുടുംബത്തിന് തിരിച്ചറിയാൻ കഴിഞ്ഞില്ല. അവസാന ചടങ്ങുകൾ നടത്താൻ പാക്കിംഗ് തുറന്നപ്പോഴാണ് മൃതശരീരം അവരുടെ ബന്ധുവിന്റേതല്ലെന്ന് തിരിച്ചറിഞ്ഞത്.
65 കാരന് പകരം ഒരു യുവാവിന്റെ മൃതദേഹമായിരുന്നു കൊണ്ടുവന്നിരുന്നത്. മൃതദേഹം മാറി നൽകിയതിനെച്ചൊല്ലി ശ്മശാനത്തിൽ പ്രതിഷേധം ഉയർന്നു. കുടുംബാംഗങ്ങളും പ്രദേശവാസികളും ആംബുലൻസ് ഡ്രൈവറെ അക്രമിക്കാനും ശ്രമിച്ചു. ആൾകൂട്ടം സംഭവസ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
പോലീസ് എത്തി സമാധാനിപ്പിക്കുകയും ഉച്ചയോടെ വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുവന്ന് യുവാവിന്റെ മൃതദേഹം തിരികെ കൊണ്ടുപോയതോടെയാണ് സംഘർഷാവസ്ഥ ഒഴിഞ്ഞത്.
Keywords: News, Mangalore, Karnataka, Dead body, COVID19, Young, Top Headline, Family, Family gave wrong body for final rites, locals hold flash protest
Powered by Info News For You
Comments
Post a Comment