മണലെടുക്കാന്‍ പോയ തോണി പാലത്തിന്റെ തൂണിലിടിച്ച് മറിഞ്ഞ് യുവാവിനെ കാണാതായി; തെരച്ചില്‍ തുടരുന്നു
കാസര്‍കോട്: (www.kvartha.com 10.08.2020) മണലെടുക്കാന്‍ പോയ തോണി പാലത്തിന്റെ തൂണിലിടിച്ച് മറിഞ്ഞ് യുവാവിനെ കാണാതായി. കുന്നുമ്മലിലെ നാസറിന്റെ മകന്‍ നിയാസിനെ (26)യാണ് പുഴയില്‍ കാണാതായത്. ശനിയാഴ്ച പുലര്‍ച്ചെ പെരുമ്പള പുഴയിലാണ് തോണി മറിഞ്ഞത്. പൊലീസും നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചു.
നിയാസ് അടക്കം നാല് പേരാണ് എഞ്ചിന്‍ ഘടിപ്പിച്ച ഫൈബര്‍ തോണിയില്‍ ഉണ്ടായിരുന്നത്. നിയാസാണ് എഞ്ചിന്‍ നിയന്ത്രിച്ചിരുന്നത്. യുവാവിന് ഇക്കാര്യത്തില്‍ വലിയ പരിചയം ഇല്ലാത്തത് കൊണ്ട് പെരുമ്പളപാലത്തിന്റെ തൂണിലിടിച്ച് തോണി മറിയുകയായിരുന്നു. മറ്റ് മൂന്ന് പേര്‍ നീന്തി കരയ്ക്ക് കയറിയെങ്കിലും നിയാസിനെ കാണാതാവുകയായിരുന്നു.
Keywords: News, Kerala, Youth, Missing, Police, Young man goes missing due to boat hits bridge filler
Powered by Info News For You

Comments
Post a Comment