ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച അനധികൃത കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനം തുടങ്ങി; പത്തോളം വീടുകൾക്ക് ഭീഷണി; പരാതിയുമായി നാട്ടുകാർ രംഗത്ത്
ബേഡകം: (https://ift.tt/31mMmxG) ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച അനധികൃത കരിങ്കൽ ക്വാറി വീണ്ടും പ്രവർത്തനം തുടങ്ങി. സ്ഫോടനങ്ങൾ കാരണം സമീപത്തെ പത്തോളം വീടുകൾക്ക് ഭീഷണിയിലാണ്. പരാതിയുമായി നാട്ടുകാർ വീണ്ടും രംഗത്ത് വന്നു.

ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂർ വില്ലേജിൽ രണ്ടാം വാർഡായ പാണ്ടിക്കണ്ടം പ്രദേശത്താണ് അനധികൃതമായി ക്വാറി പ്രവർത്തിച്ചു വരുന്നത്. നേരത്തേ പ്രവർത്തിച്ചു വന്ന ക്വാറി പ്രദേശവാസികളുടെ ഇടപെടലുകളെ തുടർന്ന് താത്കാലികമായി നിർത്തിവെക്കുകയായിരുന്നു. അടുത്തിടെയാണ് ക്വാറിയുടെ പ്രവർത്തനം പുതിയ ഉടമസ്ഥന്റെ നേതൃത്വത്തിൽ പൂർവ്വാധികം ശക്തിയോടെ പുനരാരംഭിച്ചിരിക്കുന്നത്.
ഇത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. തീവ്ര സ്ഫോടനം നടത്തിക്കൊണ്ടുള്ള ഖനന പ്രവൃത്തിയുടെ ആഘാതം മൂലം വീടുകളിൽ വിള്ളലുകളുണ്ടാവുകയും ക്വാറിയിൽ നിന്നുള്ള കരിങ്കൽ കഷ്ണങ്ങൾ സമീപ വീട്ടുകളിലേക്ക് വീഴുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന സാഹചര്യത്തിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ സംഭവിക്കുന്നതിന് മുമ്പായി നിയമാനുസൃതമായ നടപടി കൈക്കൊള്ളണമെന്ന് സമീപവാസികൾ ഒപ്പിട്ട പരാതി കലക്ടർക്കും പോലീസ്, ജിയോളജി, വില്ലേജ് അധികാരികൾക്കും നൽകിയിട്ടുണ്ട്.
ഒരു തരത്തിലുള്ള നിയമാനുസൃത അനുമതിയും കൂടാതെയാണ് ക്വാറി പ്രവർത്തിക്കുന്നതെന്നാണ് പരാതി. ആദ്യം ചെറിയ രീതിയിൽ തുടങ്ങി ക്വാറി വിപുലമാക്കാനാണ് മാഫിയാ സംഘം ശ്രമം നടത്തുന്നതെന്നും ആക്ഷേപമുണ്ട്
.
Keywords: News, Kerala, Kasaragod, Bedakam, Quarry, Complaint, House, Family, Illegal granite quarry, which was halted following public protests, has resumed operations; Locals with complaints
Keywords: News, Kerala, Kasaragod, Bedakam, Quarry, Complaint, House, Family, Illegal granite quarry, which was halted following public protests, has resumed operations; Locals with complaints
Powered by Info News For You

Comments
Post a Comment