'മതരാഷ്ട്രം വിനാശത്തിന്; ഇന്ത്യയെ രക്ഷിക്കുക'; സ്വാതന്ത്രദിനത്തില്‍ കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ മതേതരജ്വാല സംഘടിപ്പിക്കാനൊരുങ്ങി ഡി വൈ എഫ് ഐ

തിരുവനന്തപുരം: (www.kvartha.com 07.08.2020) 'മതരാഷ്ട്രം വിനാശത്തിന്; ഇന്ത്യയെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്വാതന്ത്ര്യദിനത്തില്‍ കാല്‍ലക്ഷം കേന്ദ്രങ്ങളില്‍ ഡി വൈ എഫ് ഐ മതേതരജ്വാല തെളിക്കും. കോവിഡ് നിയന്ത്രണം പാലിച്ച് ഒരു കേന്ദ്രത്തില്‍ പരമാവധി പത്തുപേര്‍മാത്രമായിരിക്കും പങ്കെടുക്കുക. രാജ്യത്തിന്റെ മതനിരപേക്ഷ ഭരണഘടന ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇത്തവണ ഓഗസ്റ്റ് 15ന് മതേതരജ്വാല തെളിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ബിജെപിയും മതതീവ്രവാദ സംഘടനകളും ചേര്‍ന്നുള്ള അവിശുദ്ധ രാഷ്ട്രീയസഖ്യം എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള മോഹമാണ് ഇതിനു പിന്നില്‍. ഇടതുപക്ഷ സര്‍ക്കാരിനെ എങ്ങനെയും ഇല്ലാതാക്കാന്‍ ആര്‍എസ്എസും ലക്ഷ്യമിടുന്നു.

പിഎസ്സി റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ഥികളുടെ ആശങ്ക പരിഹരിക്കാന്‍ ഡിവൈഎഫ്‌ഐ ഇടപെടും. ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ചിലരുടെ ശ്രമം. സ്വര്‍ണക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരനും ബിജെപിയും ശ്രമിക്കുന്നത്. സ്വര്‍ണമടങ്ങിയ പാഴ്‌സല്‍ കൊടുത്തയച്ച ആളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം തയ്യാറാകാത്തതിന്റെ പിന്നിലും ഇതേ ലക്ഷ്യമാണെന്നും റഹീം പറഞ്ഞു.

ഓണ്‍ലൈന്‍ പഠനത്തിനായി ഡിവൈഎഫ്‌ഐ ആരംഭിച്ച ടിവി ചലഞ്ചിലൂടെ സമാഹരിച്ച് കൈമാറിയത് 11,602 ടെലിവിഷന്‍ ആണ്. 163 ടാബ്, 157 മൊബൈല്‍ ഫോണ്‍ എന്നിവയും വിതരണം ചെയ്തു. ആദിവാസി മേഖലകളില്‍ ടിവി വിതരണം ഉറപ്പുവരുത്താന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. വ്യക്തികളും രാജ്യത്തിനകത്തും പുറത്തുമുള്ള സംഘടനകളും വലിയ പിന്തുണ നല്‍കിയതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം പറഞ്ഞു.


Keywords: Kerala, News, DYFI, AA Raheem, DYFI conducting protest with demands to save India




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?