ചെന്നൈയില്‍ സിനിമാ കഥകളെ വെല്ലുന്ന പെണ്‍വാണിഭം; ഇരുപ്പത്തിരണ്ടുകാരിയെ തട്ടിക്കൊണ്ട് പോയി ഒളിപ്പിച്ചത് അടച്ചുപൂട്ടിയ ഹോട്ടലിലെ ചുമരിലെ കണ്ണാടിക്ക് പുറകില്‍, രക്ഷപ്പെടുത്തിയ പെണ്‍കുട്ടിയെ പോലീസ് അഗതി മന്ദിരത്തിലേക്ക് മാറ്റി

ചെന്നൈ: (https://ift.tt/3hnjqvi) പെണ്‍വാണിഭത്തിനായി ഇരുപ്പത്തിരണ്ടുകാരിയെ തട്ടിക്കൊണ്ട് പോയി അടച്ചുപൂട്ടിയ ഹോട്ടലിലെ ചുമരിലെ കണ്ണാടിക്ക് പുറകില്‍ ഒളിപ്പിച്ചിടത്തുനിന്നും പോലീസ് രക്ഷപ്പെടുത്തി. കോയമ്പത്തൂര്‍ ഊട്ടി റോഡിലെ ഹോട്ടലില്‍ നിന്നാണ് കര്‍ണാടക സ്വദേശിനിയായ യുവതിയെ പോലീസ് രക്ഷപ്പെടുത്തിയത്. ഹോട്ടലിലെ മുറിയുടെ ചുമരിലെ കണ്ണാടിക്ക് പുറകില്‍ നിര്‍മിച്ച രഹസ്യ മുറിയിലാണ് പെണ്‍കുട്ടിയെ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

News, National, India, Chennai, Crime, Immoral, Girl, Police, Rescue, Accused, Arrest, Immoral Activity; Dramatic moment police rescue girl, hiding in hotel

രഹസ്യവിവരത്തെ അടിസ്ഥാനത്തിലാണ് ഊട്ടി റോഡിലെ മേട്ടുപ്പാളയത്തു സമീപമുള്ള കള്ളാര്‍ എന്ന സ്ഥലത്ത് ശരണ്യ ലോഡ്ജില്‍ ബുധനാഴ്ച പോലീസ് റെയ്ഡ് നടത്തിയത്. ലോക് ഡഅൗണിനെ തുടര്‍ന്നു അടച്ചുപൂട്ടിയ നിലയില്‍ ആയിരുന്നു ഹോട്ടല്‍. ഗേറ്റ് തുറന്നു അകത്തു കയറിയ പോലീസ് മുറികളിലും ഹോട്ടല്‍ റിസപ്ഷനിലും തിരച്ചില്‍ നടത്തി മടങ്ങാന്‍ ഒരുങ്ങുന്നതിനിടെ സംഘത്തില്‍പ്പെട്ട ഒരു പോലീസുകാരനു ചുമരില്‍ പതിച്ചിരുന്ന കണ്ണാടിയെ കുറിച്ച് സംശയം തോന്നിയത്.

കണ്ണാടി പരിശോധിച്ചതോടെ പിറകില്‍ ഒരാള്‍ക്ക് ഇറങ്ങാന്‍ മാത്രം വലുപ്പമുള്ള ഒരു ചെറിയ ദ്വാരം കണ്ടെത്തി. അതുവഴി അകത്തേയ്ക്ക് ഇറങ്ങിയ പോലീസുകാര്‍ പിന്നയെും ഞെട്ടി. ഉള്ളില്‍ ഇടുങ്ങിയ മുറിയില്‍ ഒരു ചെറിയ കട്ടിലില്‍ ഒരു 22കാരി. പുറത്തിറക്കി ചോദിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പേ കര്‍ണാടകയില്‍നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് മനസ്സിലായത്. വാണിഭത്തിന് വേണ്ടി ആവശ്യക്കാരെ കാത്തിരിക്കുകയായിരുന്നു ലോഡ്ജിന്റെ നടത്തിപ്പുകാര്‍. പെണ്‍കുട്ടിയെ പോലീസുകാര്‍ സര്‍ക്കാര്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി.

സംഭവവുമായി ബന്ധപ്പെട്ട് ലോഡ്ജ് നടത്തിപ്പുകാരന്‍ മഹേന്ദ്രനെ പോലീസ് അറസ്റ്റ്റ്റു ചെയ്തു. മഹേന്ദ്രന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ലോഡ്ജ് നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. നേരത്തെയും സമാനമായ രീതിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവന്ന് പെണ്‍വാണിഭം നടത്തിയിരുന്നതായി പോലീസിന് സൂചന കിട്ടി.

സിനിമകളില്‍ മാത്രം കണ്ടു പരിചയമുള്ള തട്ടിക്കൊണ്ടുപോകലും പെണ്‍വാണിഭവും നേരിട്ട് കണ്ടതിന്റെ നടുക്കത്തിലാണ് കോയമ്പത്തൂരിലെ പോലീസ് സംഘം.

Keywords: News, National, India, Chennai, Crime, Immoral, Girl, Police, Rescue, Accused, Arrest, Immoral Activity; Dramatic moment police rescue girl, hiding in hotel 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?