രാഹുലും പ്രിയങ്കയുമില്ല: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് കെ സി വേണുഗോപാലിനെ
ഭാമ നാവത്ത്
കണ്ണുർ: (www.kvartha.com 19.08.2020) കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പേരും ഉയരുന്നു. കഴിഞ്ഞ കുറെക്കാലമായി രാഹുൽ ഗാന്ധിയുടെ വിശ്വസ്തനാണ് വേണുഗോപാൽ. സോണിയ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും ഈ വിഷയത്തിൽ എതിർപ്പില്ല. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഒരു യുവ നേതാവ് കോൺഗ്രസിനെ നയിക്കട്ടെയെന്ന വികാരം കോൺഗ്രസിലുണ്ടായാൽ വേണുഗോപാലിന് നറുക്ക് വീണേക്കാം.

കേരളത്തിൽ നിന്നുള്ള മറ്റൊരു എ ഐ സി സി യിലെ തല മുതിർന്ന നേതാവായ എ കെ ആന്റണിയുമായി ഈ വിഷയം സോണിയാ ഗാന്ധി ചർച്ച ചെയ്തുവെന്നാണ് വിവരം. രാജസ്ഥാനിൽ സച്ചിൻ പൈലറ്റ് പാർട്ടിയിലേക്ക് മടങ്ങി വന്നത് കെ സി വേണുഗോപാലിന്റെ തന്ത്രപരമായ ഇടപെടലിലൂടെയാണെന്ന് അദ്ദേഹത്തെ പിൻതുണക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
എന്നാൽ കേരളത്തിൽ വലിയ പിൻതുണയൊന്നും കെ സിക്ക് ലഭിച്ചിട്ടില്ല. മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ എഴുത്തുകാരൻ കൂടിയായ ശശി തരൂരിനെ അഖിലേന്ത്യാ അധ്യക്ഷനാക്കണമെന്ന ആവശ്യവും ഒരു വിഭാഗം ഉയർത്തുന്നുണ്ട്. എന്നാൽ സീനിയർ നേതാക്കളായ മല്ലികാർജുന ഖാർഗെ, ഗുലാം നബി ആസാദ്, അഹമദ് പട്ടേൽ തുടങ്ങിയ നേതാക്കളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരാണ്.
ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ അഭിപ്രായമാണ് പുതിയ അഖിലേന്ത്യാ അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകൾ സജീവമാക്കിയത്.
ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നുവെന്നാണ് പ്രിയങ്ക പറഞ്ഞത്. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.
'പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും'. പ്രിയങ്ക പറഞ്ഞു.

'ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്സ്' എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹര്‍ഷ് ഷായും ചേര്‍ന്നാണ് പുസ്തകം എഴുതിയത്.
2019ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. ഇനി ഉടന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകള്‍ നല്‍കുന്നത്. ഇതോടെയാണ് പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളിയും കണ്ണുരുകാരനുമായ കെ സി വേണുഗോപാലിന്റെ പേര് ഉയർന്നു വരുന്നത്.

Keywords: National, Kerala, News, Congress, Leadership, President, AICC, K C Venugopal, Rahul Gandhi, Priyanka Gandhi, Shahsi Tharoor, Politics, Kannur Native, KC Venugopal is being considered for the post of Congress president.
Powered by Info News For You

Comments
Post a Comment