മുസ്ലിം ലീഗില്‍ തിരിച്ചെത്തിയ ബഡുവന്‍ കുഞ്ഞിക്ക് സ്വീകരണം നല്‍കി

കാസര്‍കോട് (www.evisionnews.co): പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഏറെകാലം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ മാറിനിന്നിരുന്ന ബഡുവന്‍ കുഞ്ഞി വീണ്ടും മുസ്ലിം ലീഗില്‍ തിരിച്ചെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒന്നാം വാര്‍ഡില്‍ മുസ്ലിം ലീഗിനെതിരെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മുസ്ലിം ലീഗ് മാത്രമാണ് ശരിയെന്ന തിരിച്ചറിവാണ് ലീഗിലേക്കുള്ള തന്റെ മടങ്ങി വരവിന് കാരണമെന്ന് മൊഗ്രാല്‍ പുത്തൂര്‍ ലീഗ് പഞ്ചായത്ത് ഓഫിസില്‍ നടന്ന സ്വീകരണ യോഗത്തില്‍ ബഡുവന്‍ കുഞ്ഞി പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പല അവിശുദ്ധ കൂട്ടുകെട്ടുകള്‍ പഞ്ചായത്ത് പരിധിക്കുള്ളില്‍ ഇപ്പോഴേ സജീവമായി കഴിഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനാധിപത്യ വിശ്വാസികള്‍ ഒന്നിച്ചു നില്‍ക്കണമെന്നും വരുംനാളുകളില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകരാന്‍ താനും ഒപ്പമുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി നേതാക്കളായ കെബി കുഞ്ഞാമു, എസ്പി സലാഹുദ്ധീന്‍, എഎ ജലീല്‍, മഹ്മൂദ് കുളങ്ങര, എകെ കരീം, എസ്‌കെ മുഹമ്മദലി, മൊയ്തീന്‍ കുട്ടി, ഇസ്മായില്‍ കടവത്ത്, ഫസല്‍ പിഎസ്, ബഷീര്‍ മൂപ്പ, മൂസ ബാസിത്ത്, തബ്രീസ് പങ്കെടുത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?