900 രൂപകൊടുത്ത് 'ബ്രാന്‍ഡ്' മദ്യം വാങ്ങിയ യുവാക്കള്‍ക്ക് പണി കിട്ടി; കുപ്പി തുറന്ന് നോക്കിയപ്പോള്‍ ഒരു ലിറ്റര്‍ കട്ടന്‍ ചായ; സംഭവം ഇങ്ങനെ
അഞ്ചാലുംമൂട്: (www.kvartha.com 04.08.2020) 900 രൂപകൊടുത്ത് മദ്യം വാങ്ങിയ യുവാക്കള്‍ക്ക് കിട്ടിയത് ഒരു ലിറ്റര്‍ കട്ടന്‍ ചായ. ബാര്‍ അടച്ചതിന് ശേഷം മദ്യം വാങ്ങാനെത്തിയ യുവാക്കള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. ബാറിനു മുന്നിലുണ്ടായിരുന്ന രണ്ട് പേരാണ് ബാറിലെ ജീവനക്കാരെന്ന് പറഞ്ഞ് കട്ടന്‍ ചായ നല്‍കി യുവാക്കളെ പറ്റിച്ചത്.
ഗേറ്റ് അടച്ചതിനാല്‍ യുവാക്കള്‍ അവിടെയുണ്ടായിരുന്ന 'ബാര്‍ ജീവനക്കാരോട്' മദ്യം കിട്ടുമോ എന്ന് അന്വേഷിക്കുകയായിരുന്നു. പണം നല്‍കി കാത്തിരിക്കാന്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ അതനുസരിക്കുകയും ചെയ്തു. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ പണം വാങ്ങിയവര്‍ പുറത്തേക്കിറങ്ങി വന്ന് പൊതിഞ്ഞു കൊണ്ടു വന്ന കുപ്പി അവര്‍ക്ക് നല്‍കുകയായിരുന്നു.

പിന്നീട് ഇവര്‍ മദ്യപിക്കാനായി കുപ്പി പൊട്ടിച്ചപ്പോഴാണ് മദ്യത്തിന് പകരം കട്ടന്‍ ചായയാണെന്ന് മനസ്സിലാക്കിയത്. എക്‌സൈസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാറിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് നടന്ന തട്ടിപ്പ് വ്യക്തമാകുന്നത്. തട്ടിപ്പ് നടത്തിയവരുടെ ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
Keywords: Kerala, News, Bar, Liquor, Youth, Cheated, Black Tea, Kollam, Anchalummood, Excise, Complaint, CCTV, Young men who bought liquor cheated by giving litre black tea.
Powered by Info News For You
Comments
Post a Comment