86.4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍
കാസര്‍കോട്: (www.kasargodvartha.com 06.08. 2020) 86.4 ലിറ്റര്‍ ഗോവന്‍ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയിലായി. മല്ലികാര്‍ജുന ക്ഷേത്രത്തിന് പിറകുവശത്ത് താമസിക്കുന്ന പ്രണവ് കുമാറിനെ (40)യാണ് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സി.ഐ പി പി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
സമീപത്തെ ഒരു വീടിനടുത്ത് വില്‍പ്പനക്കായി സൂക്ഷിച്ച മദ്യം രഹസ്യവിവരത്തെ തുടര്‍ന്ന് എത്തിയ എക്സൈസ് സംഘം പിടികൂടുകയായിരുന്നു. സന്തോഷ്‌കുമാര്‍, മോഹന്‍കുമാര്‍, നിഖില്‍, പവിത്രന്‍, ശൈലേഷ്, വനിതാ ഉദ്യോഗസ്ഥ ഇന്ദിര എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment