പഞ്ചാബ് വിഷമദ്യ ദുരന്തം: മരിച്ചവരുടെ എണ്ണം 86 ആയി, ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും ആറ് പോലീസുകാര്‍ക്കും സസ്‌പെന്‍ഷന്‍, 25 പേര്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: (www.kvartha.com 02.08.2020) പഞ്ചാബിലെ ജില്ലകളിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. അമൃത്സര്‍, ബട്ടാല, തന്‍ തരണ്‍ തുടങ്ങി വിവിധ ജില്ലകളിലായാണ് വിഷമദ്യം കഴിച്ച് ആളുകള്‍ മരിച്ചത്. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 25 പേരെ അറസ്റ്റ് ചെയ്തതായി ക്യാപ്റ്റന്‍ സിങ് അറിയിച്ചു. തന്‍ തരന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 63 പേരാണ് ഇവിടെ മരിച്ചത്.

12 പേര്‍ അമൃത്സറിലും 11 പേര്‍ ബട്ടാലയിലും മരിച്ചു. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്ന കണക്ക് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജില്ലകളിലായി നൂറോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. നിരവധി സ്ഥലങ്ങളില്‍ നിന്ന് വാറ്റാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു. ഈ റെയ്ഡുകളില്‍ നിന്ന് വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മദ്യ മാഫിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത വ്യക്തമാക്കി.

News, National, Death, Liquor, Suspension, Arrest, Chhattisgarh, 86 Dead From Punjab Toxic Liquor, 7 Excise Officials, 6 Cops Suspended

Keywords: News, National, Death, Liquor, Suspension, Arrest, Chhattisgarh, 86 Dead From Punjab Toxic Liquor, 7 Excise Officials, 6 Cops Suspended


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?