ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല: കണ്ടെയിന്‍മെന്റ് അല്ലാത്തിടത്ത് രാവിലെ 8 മുതല്‍ രാത്രി 9വരെ എല്ലാ കടകളും തുറക്കാം


കാസര്‍കോട് (www.evisionnews.co): ജില്ലയിലെ ക്ലസ്റ്ററുകളില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കില്ല. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കാമെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വിളിച്ചുചേര്‍ത്ത ജില്ലയിലെ വ്യാപാര സംഘടനാ പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് കൂടിക്കാഴ്ചയിലാണ് തീരുമാനം നിയന്ത്രണങ്ങളില്ലാത്ത മറ്റ് പ്രദേശങ്ങളില്‍ എല്ലാ കടകള്‍ക്കും രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെ തുറന്ന് ദിവസവും പ്രവര്‍ത്തിക്കാം. 

കര്‍ണ്ണാടകയിലേക്ക് ദിവസേന പോയി വരുന്നവര്‍ക്ക് റഗുലര്‍ പാസ് അനുവദിക്കും. എന്നാല്‍ ഏഴ് ദിവസം കൂടുമ്പോള്‍ ഇവര്‍ കോവിഡ് ആന്റി ജന്‍ ടെസ്റ്റിന് വിധേയരാകണം. വിവാഹം, മരണം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് ഉപാധികളോടെ അന്തര്‍സംസ്ഥാന യാത്രയും അനുവദിക്കും.ഇവരും ആന്റിജന്‍ ടെസ്റ്റ് നടത്തേണ്ടതാണ്.

കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കട ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ജീവനക്കാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉടമകള്‍ ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസര്‍ സാമൂഹ്യ അകലം എന്നിവ നിര്‍ബന്ധമാണ്. കടയ്ക്ക് അകത്തും പുറത്തും ആളുകള്‍ കൂട്ടം കൂടുന്ന സാഹചര്യമുണ്ടാകരുത്. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന കടകള്‍ അടപ്പിക്കും. പിന്നീട് ജീവനക്കാര്‍ക്ക് കോവിഡ് പരിശോധന നടത്തി, കടകള്‍ അണുനശീകരണം നടത്തുകയും ചെയ്തതിന് ശേഷം ഏഴ് ദിവസം കഴിഞ്ഞ് മാത്രമേ കടകള്‍ തുറക്കാന്‍ അനുവദിക്കു. 

എസി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ ഉടമയ്ക്കോ ജീവനക്കാര്‍ക്കോ കോവിഡ് സ്ഥിരീകരിച്ചാല്‍ അത്തരം കടകജീവനക്കാര്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. അണുനശീകരണം നടത്തി വീണ്ടും കട തുറന്ന് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല. എന്നാല്‍ രോഗവും രോഗലക്ഷണങ്ങളുമുള്ളവരെ കടകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.

ഭക്ഷ്യവസ്തുക്കള്‍ കൊണ്ടുവരുന്നതിന് ജില്ലയില്‍ നിന്ന് കര്‍ണ്ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ ഉപാധികളോടെ അനുമതി നല്‍കുമെന്ന് റവന്യു മന്ത്രി പറഞ്ഞു. വാഹനങ്ങള്‍ കൃത്യമായി അണുനശീകരണം നടത്തണം. ഈ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ ഏതെല്ലാം കടകളിലാണ് വിതരണം ചെയ്തതെന്ന കൃത്യമായ വിവരം വാഹനത്തിലെ ജീവനക്കാര്‍ സൂക്ഷിക്കണം. വാഹനത്തിലെ ഡ്രൈവറും, ക്ലീനറും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കണം. കര്‍ണ്ണാടകയിലേക്ക് പോയി വരുന്ന വാഹനങ്ങളിലെ ജീവനക്കാര്‍ ഏഴ് ദിവസം കൂടുമ്പോള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം.

ദേശീയ പാതയോരങ്ങളിലെയും കെ എസ് ടി പി റോഡരികിലെയും ഹോട്ടലുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് രാവിലെ എട്ട് മുതല്‍ വൈകീട്ട് ഒമ്പത് വരെ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇരുന്ന് കഴിക്കാനുള്ള അനുമതിയില്ല. ഭക്ഷണം പാഴ്സലായി മാത്രം നല്‍കണം.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?