അബൂദബിയില്‍ 750 കിലോഗ്രാം നിരോധിത പുകയില ഉത്പന്നവുമായി ഏഷ്യക്കാരനായ ഡ്രൈവര്‍ അറസ്റ്റില്‍
അബൂദബി: (https://ift.tt/2Cb0FvO) അബൂദബിയില്‍ നിരോധിത പുകയില ഉത്പന്നവുമായി ഏഷ്യക്കാരനായ ഡ്രൈവര്‍ അറസ്റ്റില്‍. ഡീസല്‍ ടാങ്കറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 750 കിലോഗ്രാം നിരോധിത പുകയില ഉത്പന്നവുമായാണ് വാഹനത്തിന്റെ ഡ്രൈവറായ ഏഷ്യക്കാരനെ അബൂദബി പോലീസ് പിടികൂടിയത്. നിരോധിത ഉത്പന്നം ആവശ്യക്കാര്‍ക്ക് എത്തിക്കാനായി കൊണ്ടുപോകുന്നതിനിടെയായിരുന്നു പോലീസ് കണ്ടെത്തിയത്.
യുഎഇയില്‍ നിരോധിച്ചിട്ടുള്ള നസ്‌വാര്‍ എന്ന പുകയില ഉത്പന്നമാണ് പിടിച്ചെടുത്തത്. ഏഷ്യക്കാരായ തൊഴിലാളികള്‍ ഇവ സാധാരണയായി ഉപയോഗിച്ചുവരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം വസ്തുക്കള്‍ യുഎഇയിലേക്ക് കൊണ്ടുവരുന്നതും വില്‍പ്പന നടത്തുന്നതും നിയമവിരുദ്ധമാണെന്ന് അബൂദബി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവയുടെ വില്‍പന സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അധികൃതരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ക്കിടയില്‍ ടാങ്കര്‍ ഡ്രൈവര്‍ പുകയില ഉത്പന്നങ്ങള്‍ എത്തിക്കുന്നതായി മനസിലാക്കിയ പോലീസ്, ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെ ഇയാളെ പിടികൂടിയത്. തുടര്‍ നടപടികള്‍ക്കായി പ്രതിയെ പ്രോസിക്യൂഷന് കൈമാറി.
Powered by Info News For You

Comments
Post a Comment