കോവിഡ് പോരാട്ടത്തിന് ആദരം, ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ മറികടക്കും: 74-ാം സ്വാതന്ത്രദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 15.08.2020) സ്വാതന്ത്ര്യ സമര സേനാനികളെയും, രാജ്യത്തിന് വേണ്ടി പോരാടിയവരെയും ഓര്‍മിക്കേണ്ട ദിനം കൂടിയാണെന്നും സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ഇന്ത്യ മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കും.

ആരോഗ്യ പ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹനീയ സേവനമാണ്. നിശ്ചയദാര്‍ഢ്യം കൊണ്ട് കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. കേന്ദ്രവും സംസ്ഥാനങ്ങളും ഇതിനായി ഒന്നിച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും ആരോഗ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. കോവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കും. 

New Delhi, News, National, PM, Prime minister, Covid-19, Narendra Modi, Independence Day, Nation, Vaccine, PM Modi leads the nation in celebrating 74th Independence Day

രാജ്യത്തെ ഓരോ പൗരനും കോവിഡ് വാക്‌സിന്‍ എത്തിക്കും. അടിസ്ഥാനസൗകര്യവികസനത്തിന് 110 ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ എത്തിക്കും. ദേശീയ സൈബര്‍ സുരക്ഷാ നയം ഉടനുണ്ടാകും. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ രാജ്യം എല്ലാ റെക്കോര്‍ഡുകളും മറികടന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വയം പര്യാപ്ത ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളികള്‍ മറികടക്കും. മെയ്ക്ക് ഫോര്‍ വേള്‍ഡിനാണ് ലക്ഷ്യമിടുന്നത്. ഭീകരവാദവും വെട്ടിപ്പിടിക്കല്‍ നയവും ഒരുപോലെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്ഘട്ടില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍. എല്ലാവര്‍ക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Keywords: New Delhi, News, National, PM, Prime minister, Covid-19, Narendra Modi, Independence Day, Nation, Vaccine, PM Modi leads the nation in celebrating 74th Independence Day


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?