വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപം: പൊലീസ് വെടിവയ്പ്പില്‍ രണ്ടു മരണം, 60 പൊലീസുകാര്‍ക്ക് പരിക്കേറ്റു
ബംഗളൂരു: (www.kvartha.com 12.08.2020) ബംഗളൂരുവിലെ കെജി ഹാലിയില്‍ വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് കലാപം. സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിക്കുകയും 60 പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമാസക്തമായ ജനക്കൂട്ടം പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങളെ കത്തിക്കുകയും ചെയ്തു. പുളികേശിനഗര്‍ എംഎല്‍എയും കോണ്‍ഗ്രസ് അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധുവാണ് കലാപത്തിന് കാരണമായ വിദ്വേഷ കാര്‍ട്ടൂണ്‍ സോഷ്യല്‍ മീഡിയില്‍ പ്രചരിപ്പിച്ചത്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ കാവല്‍ ബൈരാസന്ദ്രയിലെ എംഎല്‍യുടെ വീടിന് നേരെ കല്ലെറിഞ്ഞു കൊണ്ടായിരുന്നു ആക്രമണത്തിന് തുടക്കം. അതേസമയം സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാമ്പ് ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് ബംഗളൂരു നഗര പരിധിയില്‍ നിരോധനാജ്ഞയും ഡി ജെ ഹള്ളി, കെ ജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു.
സംഭവത്തില്‍ എം എല്‍ എയുടെ ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി വിദ്വേഷപരാമര്‍ശം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും അക്രമം അനുവദിക്കില്ലെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല. കൂടുതല്‍ പൊലീസ് സ്ഥലത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Keywords: Bangalore, News, National, Police, Death, Post, Injured, 2 dead, 60 cops injured after mob vandalises Congress MLA's house over communal FB post
Powered by Info News For You

Comments
Post a Comment