പത്തനംതിട്ട ജില്ലയില്‍ ആശങ്കയൊഴിയുന്നു: പമ്പ അണക്കെട്ടിന്റെ 6 ഷട്ടറുകള്‍ അടച്ചു
പത്തനംതിട്ട: (www.kvartha.com 10.08.2020) പമ്പ അണക്കെട്ടിന്റെ ആറു ഷട്ടറുകളും അടച്ചു. അര്‍ധ രാത്രിയോടെയാണ് ഷട്ടറുകള്‍ അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയില്‍ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. മഴ ശക്തമായതോടെ ഞായറാഴ്ച ഉച്ചയോടെയാണ് ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കിയത്.
,
പമ്പ നദിയില്‍ 40 സെന്റിമീറ്റര്‍ വെള്ളം ഉയരുമെന്ന കണക്ക് കൂട്ടലില്‍ ആറന്മുളയിലും റാന്നിയിലും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു.
Powered by Info News For You

Comments
Post a Comment