സാമ്പത്തിക പ്രത്യാഘാതം; ധനക്കമ്മി കുതിച്ചുയര്‍ന്നു, ആര്‍ബിഐയില്‍ നിന്നുള്ള വിഹിതം കുറഞ്ഞു; സര്‍ക്കാരിന് ലഭിക്കുക 57,128 കോടി മാത്രം
മുംബൈ: (https://ift.tt/2QmNpHX) കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്കിന്റെ വരുമാനത്തില്‍ വന്‍ ഇടിവ്. റിസര്‍വ് ബാങ്കിന്റെ 2019-20 കണക്കെടുപ്പുവര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലുമാണ് വന്‍ ഇടിവ്. മൊത്തം ഉണ്ടായിരുന്ന വരുമാനത്തില്‍ നിന്ന് 22 ശതമാനം കുറഞ്ഞ് 1,49,672 കോടി രൂപയിലൊതുങ്ങി.
വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 2019-20 വര്‍ഷം കേന്ദ്രസര്‍ക്കാരിന് ലഭിക്കുക 57,128 കോടി രൂപ മാത്രമായിരിക്കും. ധനക്കമ്മി കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ആര്‍ബിഐയില്‍ നിന്നുള്ള വിഹിതം കുറഞ്ഞത് കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാകും.
2018-19ല്‍ കണക്കെടുപ്പ് വര്‍ഷത്തെ വരുമാനത്തിലും നീക്കിയിരിപ്പിലും 1,93,036 കോടി രൂപയായിരുന്നു കുറവ്. അടിയന്തര ഫണ്ടിലേക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ടി വന്നതോടെ ആര്‍ബിഐയില്‍ നിന്ന് ലാഭവീതമായി കേന്ദ്രസര്‍ക്കാരിനുള്ള തുകയിലും വലിയ കുറവുണ്ടായിട്ടുണ്ട്.
റിവേഴ്‌സ് റിപ്പോ ഇനത്തില്‍ പലിശച്ചെലവ് ഉയര്‍ന്നതാണ് റിസര്‍വ് ബാങ്കിന്റെ വരുമാനം കുറയാന്‍ പ്രധാന കാരണം. ഇതുമൂലം പലിശയിനത്തിലുള്ള വരുമാനവര്‍ധന രണ്ടു ശതമാനമായി ചുരുങ്ങി. മുന്‍വര്‍ഷമിത് 44 ശതമാനമായിരുന്നു. ബിമല്‍ ജലാന്‍ സമിതി റിപ്പോര്‍ട്ട് പ്രകാരം അടിയന്തര ഫണ്ട് 5.5 ശതമാനത്തില്‍ സൂക്ഷിക്കുന്നതിനായി 73,615 കോടി രൂപ മാറ്റിവെക്കേണ്ടിവന്നത് നീക്കിയിരിപ്പിനെ ബാധിച്ചു.
കഴിഞ്ഞ വര്‍ഷം വരെ ആര്‍ബിഐയുടെ ആകെ ആസ്തിയുടെ 6.8 ശതമാനമായിരുന്നു അടിയന്തര ഫണ്ടായി നീക്കിവെച്ചിരുന്നത്. ബിമല്‍ ജലാന്‍ സമിതി ഇത് 5.5 ശതമാനമായി കുറച്ചപ്പോള്‍ 2018-19 കണക്കെടുപ്പു വര്‍ഷം മറ്റുവരുമാന വിഭാഗത്തില്‍ നീക്കിയിരിപ്പിലേക്ക് 52,637 കോടി രൂപ അധികമായെത്തി. ഇതടക്കം ആകെ 1,75,987 കോടി രൂപ സര്‍ക്കാരിന് ആര്‍ബിഐ നല്‍കുകയും ചെയ്തു.
സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിനും പണലഭ്യത ഉറപ്പാക്കുന്നതിനുമായി 2019-20 വര്‍ഷം റിവേഴ്‌സ് റിപ്പോ ഓപ്പറേഷന്‍സ് നടത്തിയത് പലിശയിനത്തില്‍ ആര്‍ബിഐക്ക് അധികച്ചെലവുണ്ടാക്കി. വായ്പാ വിപണിയിലെ മാന്ദ്യത്തെത്തുടര്‍ന്ന് ബാങ്കുകളില്‍ മിച്ചംവന്ന വന്‍തുക റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു. ഇതിന് റിവേഴ്‌സ് റിപ്പോ പ്രകാരമുള്ള പലിശ നല്‍കേണ്ടതുണ്ട്. ആര്‍ബിഐയുടെ പലിശവരുമാനം ഇടിയാന്‍ കാരണം ഇതു രണ്ടുമാണ്.
2017-18 വര്‍ഷത്തില്‍ 50,000 കോടി രൂപയായിരുന്നു ആര്‍ബിഐ കേന്ദ്രസര്‍ക്കാരിനു നല്‍കിയത്. ഇതുവെച്ചു നോക്കുമ്പോള്‍ ഇത്തവണ 7128 കോടിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉത്പാദനത്തില്‍ വലിയ ഇടിവുണ്ടാകുമെന്ന് വാര്‍ഷിക റിപ്പോര്‍ട്ടില്‍ ആര്‍ബിഐ മുന്നറിയിപ്പ് നല്‍കുന്നു.
സുസ്ഥിരമായ വളര്‍ച്ച തിരിച്ചുകൊണ്ടുവരാന്‍ സാമ്പത്തിക മേഖലയിലും നിയമഘടനയിലും അന്താരാഷ്ട്ര മത്സരക്ഷമതയിലും ഘടനാപരമായി വിശാലതലത്തില്‍ പരിഷ്‌കരണ നടപടികള്‍ ആവശ്യമാണെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടുന്നു.
Powered by Info News For You

Comments
Post a Comment