മാനസിക വൈകല്യമുള്ള യുവതിയെ കുളിമുറിയിൽ കയറി പീഡിപ്പിച്ചു; 54 കാരൻ അറസ്റ്റിൽ

ബേഡകം: (www.kasargodvartha.com 21.08.2020) ബേഡകത്ത് മാനസിക വൈകല്യമുള്ള 35 വയസുകാരിയായ യുവതി കുളിക്കുമ്പോൾ കുളിമുറിയിൽ കയറി പീഡിപ്പിച്ച കേസിലെ പ്രതിയായ 54 കാരനെ ബേഡകം പൊലീസ് അറസ്റ്റ് ചെയ്തു.

ബേഡകം സ്വദേശിയായ കുഞ്ഞിരാമൻ (54) നെയാണ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ടി ഉത്തംദാസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.

മാനസിക വൈകല്യമുള്ള മകളെ, രക്ഷിതാക്കൾ വീട്ടിലില്ലാത്ത സമയത്ത് പ്രതി കുളിമുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ അമ്മ ബേഡകം സി ഐക്ക് പരാതി നകുകയായിരുന്നു.

Kerala, News, Kasargod, Bedakam, Mentally ill, Woman, Molested, Bathroom, Accused, Arrested, Police, Case, Investigation, Remanded, Mentally ill young woman molested in bathroom; 54-year-old arrested.

മാനസിക വൈകല്യമുള്ള യുവതിയെ മാനഹാനിപ്പെടുത്തിയതിനും പീഡിപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രത്യേക വകുപ്പ് പ്രകാരം ബേഡകം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.

വൈദ്യപരിശോധന നടത്തിയതിൽ പീഡനം നടന്നതായി ഡോക്ടറുടെ പരിശോധനയിലും തെളിഞ്ഞു. കാസർകോട് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

പ്രതിയുടെ ലൈംഗിക ശേഷി പരിശോധനയ്ക്കും, കോവിഡ് പരിശോധനയ്ക്കും ശേഷം കാസർകോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കാഞ്ഞങ്ങാട് സബ് ജയിലിലേക്കയച്ചു.

Keywords: Kerala, News, Kasargod, Bedakam, Mentally ill, Woman, Molested, Bathroom, Accused, Arrested, Police, Case, Investigation, Remanded,  Mentally ill young woman molested in bathroom; 54-year-old arrested.

< !- START disable copy paste -->



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?