ജിപ്മെറില്‍ 52 ജോലി ഒഴിവുകള്‍; ഓഗസ്റ്റ് 20 മുതല്‍ ഇന്റര്‍വ്യൂ മുഖേന നിയമനം

പുതുച്ചേരി: (https://ift.tt/3iTtI6Q) ജിപ്മെറില്‍ 52 ജോലി ഒഴിവുകള്‍. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ആണ് വിവിധ ഒഴിവുകള്‍ ഉള്ളത്. അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, ബയോമെഡിക്കല്‍ എന്‍ജിനീയര്‍, എക്‌സ്-റെ ടെക്‌നീഷ്യന്‍, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് തസ്തികകളിലായി 52 ഒഴിവുകളിലേക്ക് ഇന്റര്‍വ്യൂ മുഖേന നിയമനം നടത്തുന്നു. 

News, India, Education, Qualification, Job Vacancy, Bio Medical Engineer, X-ray Technician, Jipmer's job vacancies, application invited

കോവിഡ് ചികിത്സാ കാലത്തേക്കുള്ള താത്കാലിക നിയമനമാണ് ഉള്ളത്. ഓഗസ്റ്റ് 20 മുതല്‍ ജിപമെര്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലാണ് ഇന്റര്‍വ്യൂ നടത്തുന്നത്. 

താത്പര്യമുള്ളവര്‍ക്ക് യോഗ്യതയും പ്രവൃത്തിപരിചയവും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂ ദിവസം രാവിലെ 8 മണിമുതല്‍ 9.30 വരെ നേരിട്ട് ഹാജരാകാം. https://ift.tt/3l5415d എന്ന ലിങ്കില്‍ ലഭ്യമാകുന്ന അപേക്ഷാഫോം പൂരിപ്പിച്ചു നല്‍കണം.

ജനറല്‍, ഇ ഡബ്ല്യു എസ്, ഒ ബി സി വിഭാഗക്കാര്‍ 500 രൂപയും എസ്‌സി, എസ്ടി വിഭാഗക്കാര്‍ 250 രൂപയും ഫീസടയ്ക്കണം. ഭിന്നശേഷിക്കാര്‍ക്ക് ഫീസില്ല. The Director, JIPMER (ദി ഡയറക്ടര്‍, ജിപ്‌മെര്‍) എന്ന പേരില്‍ എസ് ബി ഐയുടെ ജിപ്‌മെര്‍ ബ്രാഞ്ചില്‍ മാറാവുന്ന ഡിഡി ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.

ഇന്റര്‍വ്യൂ തീയതികള്‍

അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ - ഓഗസ്റ്റ് 20
ബയോമെഡിക്കല്‍ എന്‍ജിനീയര്‍ - ഓഗസ്റ്റ് 21
എക്‌സ്-റെ ടെക്‌നീഷ്യന്‍ - ഓഗസ്റ്റ് 24
മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജിസ്റ്റ് - ഓഗസ്റ്റ് 26

Keywords: News, India, Education, Qualification, Job Vacancy, Bio Medical Engineer, X-ray Technician, Jipmer's job vacancies, application invited

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?