രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; മരിച്ചവരുടെ എണ്ണം ഇതോടെ 52 ആയി; ഇനി കണ്ടെത്താനുള്ളത് 19പേരെ; അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് 12പേര്‍

ഇടുക്കി: (www.kvartha.com 11.08.2020) രാജമല പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. പെട്ടിമുടി അരുവിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ നയ്മക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 52 ആയി. എസ്റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 19 പേരെ ഇനിയും കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍നിന്നു 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്.

കണ്ടെത്താനുള്ളതില്‍ അധികവും കുട്ടികളെയാണ്. പതിനഞ്ച് കുട്ടികളെയാണ് കണ്ടെത്താനുള്ളത്. ദുരന്തം നടന്ന് അഞ്ച് ദിവസം ആയത് കൊണ്ടു തന്നെ കണ്ടെത്തുന്ന മൃതദേഹങ്ങള്‍ അധികവും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ് . അതുകൊണ്ടുതന്നെ ഡിഎന്‍എ പരിശോധനയടക്കം നടത്താനുള്ള തീരുമാനത്തിലേക്കും എത്തിയേക്കുമെന്നാണ് വിവരം.


മൂന്നു തലമുറകളായി മൂന്നാറില്‍ കഴിയുന്ന തൊഴിലാളികളും കുടുംബാംഗങ്ങളുമാണു ദുരന്തത്തില്‍പെട്ടത്. ഇവര്‍ക്കെല്ലാം തലമുറകളായി വോട്ടവകാശവും റേഷന്‍കാര്‍ഡുകളും ഇവിടെയുണ്ട്.

കനത്ത മഴയും വെള്ളക്കെട്ടും ഉരുള്‍പ്പൊട്ടി ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളും തെരച്ചില്‍ ദുഷ്‌കരമാക്കുന്നു. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പുഴ കേന്ദ്രീകരിച്ച് തെരച്ചില്‍ തുടരാനാണ് രക്ഷാ പ്രവര്‍ത്തകരുടെ തീരുമാനം. കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. ഇടുക്കി കോട്ടയം ജില്ലാ കലക്ടര്‍മാരും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന ഉദ്യോഗസ്ഥരും ചൊവ്വാഴ്ച ഉച്ചയ്ക്ക് അവലോകന യോഗം ചേരുന്നുണ്ട്.

Keywords: Rajamala landslide toll mounts to 52, rescue operations continue,Idukki,News,Family,Protection,Dead Body,Dead,Trending,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?