രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി; രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുന്നു; ശനിയാഴ്ച പുറത്തെടുത്തത് 5 മൃതദേഹങ്ങള്‍

ഇടുക്കി: (www.kvartha.com 08.08.2020) ഇടുക്കി രാജമല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇരുപത്തിമൂന്നായി. രണ്ടാം ദിവസത്തെ തിരച്ചില്‍ പുരോഗമിക്കുകയാണ്. ശനിയാഴ്ച രാവിലെ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ഡീന്‍ കുര്യാക്കോസ് എം പി മാധ്യമങ്ങളെ അറിയിച്ചു. 58 അംഗ എന്‍ ഡി ആര്‍ എഫ് സംഘം ഉള്‍പ്പെടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഡോക്ടര്‍മാരുടെ സംഘവും പെട്ടിമുടിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി കണ്ടെത്താനുള്ളത് നാല്‍പതോളം പേരെയാണ്. 18 പേര്‍ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

ടാറ്റ ടീ കമ്പനിയുടെ കണക്ക് പ്രകാരം പെട്ടിമുടി ലയത്തില്‍ ആകെ 81 പേരാണ് ഉണ്ടായിരുന്നത്. കൂടുതല്‍ വിദഗ്ധരെയും, യന്ത്രങ്ങളും ഉപയോഗിച്ചാണ് ശനിയാഴ്ച തിരച്ചില്‍ നടക്കുന്നത്. ദുരന്തനിവാരണ സേനയുടെ പ്രത്യേക സംഘങ്ങളും തിരച്ചിലിനായി പെട്ടിമുടിയില്‍ എത്തിയിട്ടുണ്ട്. തിരച്ചില്‍ നടത്തുന്നതിനായി വിദഗ്ദധ പരിശീലനം ലഭിച്ച 27 അംഗങ്ങളടങ്ങിയ സ്‌പെഷല്‍ ടീമിനെ കൂടി തിരുവനന്തപുരത്തു നിന്നും ഫയര്‍ റസ്‌ക്യൂ ഡയറക്ടര്‍ ജനറല്‍ നിയോഗിച്ചു.

അതേസമയം രക്ഷാപ്രവര്‍ത്തനത്തിന് മഴയും കനത്ത കോടമഞ്ഞും തടസമാണ്. ഈ മേഖലയില്‍ വീണ്ടും മണ്ണിടിയുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാരായ ഇ ചന്ദ്രശേഖരനും എം എം മണിയും ശനിയാഴ്ച രാവിലെ തന്നെ പെട്ടിമുടിയിലെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ മൂന്നാര്‍ പഞ്ചായത്ത് മുന്‍ അംഗം ആനന്ദ ശിവനും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വിവരം ലഭിച്ചു. ആനന്ദ ശിവന്റെ കുടുംബത്തിലെ 21 പേരെയും കാണാനില്ല. ഇവര്‍ക്കായി സമീപത്തെ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്.

അതിനിടെ പെട്ടിമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമെന്ന് മന്ത്രി എം എം മണി മാധ്യമങ്ങളോട് പറഞ്ഞു. ടാറ്റാ കമ്പനിയും പഞ്ചായത്തും നല്‍കിയ പട്ടിക പ്രകാരമാണ് തിരച്ചില്‍ നടത്തുന്നത്.
ഇടുക്കി മൂ​ന്നാ​ർ​ ​ടൗ​ണി​ൽ​ ​നി​ന്ന് 21​ ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​ ​ദേ​വി​കു​ളം​ ​ദേ​ശീ​യോ​ദ്യാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ് ​കു​ന്നു​ക​ളാ​ൽ​ ​ചു​റ്റ​പ്പെ​ട്ട​ ​അ​പ​ക​ട​ ​പ്ര​ദേ​ശം.​ ​

സം​ര​ക്ഷി​ത​ ​മേ​ഖ​ല​യാ​യ​ ​ഇ​വി​ടെ​ ​തോ​ട്ടം​ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള​ ​ല​യ​ങ്ങ​ളാ​ണ് ​പ്ര​ധാ​ന​മാ​യു​ള്ള​ത്.​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​നി​ന്ന് ​കു​ടി​യേ​റി​യ​വ​രാ​ണ് ​തൊ​ഴി​ലാ​ളി​ക​ളി​ല​ധി​ക​വും. ഉ​രു​ൾ​പൊ​ട്ട​ലി​ൽ​ ​ഒ​രു​ ​കു​ന്നി​ടി​ഞ്ഞ​തോ​ടെ​ ​ര​ണ്ടു​ ​കി​ലോ​മീ​റ്റ​ർ​ ​മു​ക​ളി​ൽ​ ​നി​ന്ന്‌​ ​മ​ണ​ലും​ ​കൂ​റ്റ​ൻ​ ​പാ​റ​ക്ക​ഷ്ണ​ങ്ങ​ളും​ ​മ​ര​ങ്ങ​ളു​മൊ​ക്കെ​ ​ഒ​ഴു​കി​യെ​ത്തി​ ​ല​യ​ത്തി​നു​ ​മേ​ൽ ​പ​തി​ക്കു​ക​യാ​യിരുന്നു.

Keywords: Munnar landslide: 23 dead, 12 rescued; search resumes for 44 missing labourers,Idukki,News,Trending,Accident,Accidental Death,Minister,Media,Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?