രാജമല പെട്ടിമുടിയില്‍ ആറു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി; മരണം 49 ആയി

ഇടുക്കി: (www.kvartha.com 10.08.2020) രാജമലയിലെ പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലിലെ തുടര്‍ന്നുണ്ടായ അപകടത്തില്‍പ്പെട്ട ആറ് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. നയ്മക്കാട് എസ്റ്റേറ്റില്‍ തൊഴിലാളികളുടെ ലയത്തിനു സമീപമുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇതോടെ 49 ആയി. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

എസ്റ്റേറ്റ് ഉടമകളായ കണ്ണന്‍ദേവന്‍ കമ്പനിയുടെ കണക്കനുസരിച്ച് 22 പേരെ ഇനി കണ്ടെത്താനുണ്ട്. വ്യാഴാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഉള്‍പ്പെട്ട ലയങ്ങളില്‍നിന്നു 12 പേര്‍ മാത്രമാണു രക്ഷപ്പെട്ടത്. തെരച്ചിലിന്റെ മൂന്നാം ദിനമായ ഞായറാഴ്ച എട്ട് മൃതദേഹങ്ങള്‍ പുഴയില്‍ നിന്നും ഒമ്പത് മൃതദേഹങ്ങള്‍ ചെളിയില്‍ നിന്നും കണ്ടെടുത്തിരുന്നു. 

പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം എല്ലാവരുടെയും സംസ്‌കാരം നടത്തി. ഞായറാഴ്ച കനത്ത മഴയും മൂടല്‍ മഞ്ഞും കാരണം തെരച്ചില്‍ വൈകിട്ട് 5.30 മണിക്ക് നിര്‍ത്തിവച്ചു. തുടര്‍ന്ന് തിങ്കളാഴ്ച തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. 

Idukki, News, Kerala, Dead body, Accident, Rajamala, Pettimudi, Six more dead bodies found from Rajamala Pettimudi

Keywords: Idukki, News, Kerala, Dead body, Accident, Rajamala, Pettimudi, Six more dead bodies found from Rajamala Pettimudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?