സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം: പവന് 480 രൂപ കൂടി 42,000 രൂപയിലെത്തി
തിരുവനന്തപുരം: (www.kvartha.com 07.08.2020) സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. വെള്ളിയാഴ്ച ഗ്രാമിന് 60 രൂപ കൂടി 5,250 രൂപയാണ് സ്വര്‍ണത്തിന്റെ വില. പവന് 480 രൂപ കൂടി 42,000 രൂപയിലെത്തി. ജൂലൈ ആറിന്, ഗ്രാമിന് 5,190 രൂപയായിരുന്നു നിരക്ക്. പവന് 41,520 രൂപയും.
അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ തുടര്‍ച്ചയായ ഏഴ് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 1800 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് റെക്കോഡ് നിലവാരം 2,068.32 ഡോളറിലെത്തി.
Powered by Info News For You

Comments
Post a Comment