വീണ്ടും കോവിഡ് മരണം; മരിച്ചത് ന്യുമോണിയ ബാധിച്ച 47 കാരന്‍

ഉദുമ: (www.kasargodvartha.com 14.08.2020) കാസര്‍കോട് ജില്ലയില്‍ വീണ്ടും കോവിഡ് മരണം. ഉദുമ പഞ്ചായത്തിലെ ആദ്യ കോവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂമോണിയ ബാധിച്ച് മരണപ്പെട്ട മത്സ്യതൊഴിലാളി ബി. രമേശ(47)നാണ് കോവിഡ് സ്ഥിരീകരിച്ചത്.

ന്യൂമോണിയ ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന രമേശന്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടല്‍ വളപ്പില്‍ മാധവി നിവാസിലെ പരേതരായ ബാലകൃഷ്ണന്റെയും മാധവിയുടെയും മകനാണ്.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചര്‍ദിയുമായി വീട്ടില്‍ തന്നെയുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ പാലക്കുന്നിലെ ഒരു സ്വകാര്യ ക്ലീനിക്കില്‍ ചികിത്സ തേടിയിരുന്നു. അതിനിടെ കഴിഞ്ഞ തിങ്കളാഴ്ച കോട്ടിക്കുളത്തു നടന്ന കൂട്ട ആന്റിജന്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. കടുത്ത പനിയും, ആഹാരം കഴിക്കാന്‍ പറ്റാത്ത സ്ഥിതിയും ആയതോടെ ബുധനാഴ്ച രമേശനെ കാസര്‍കോട് സ്വകാര്യ ആശു പത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സ്ഥിതി കൂടുതല്‍ വഷളായതോടെ ഇവിടെ നിന്നും അന്നു വൈകുന്നേരം തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മരിച്ചത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാതെ കോവിഡ്  പ്രോട്ടോക്കോള്‍ അനുസരിച്ച് മലാംകുന്നിലെ സമുദായ ശ്മശാനത്തില്‍ രാത്രി തന്നെ സംസ്‌ക്കരിച്ചു. ഭാര്യ: സുധ. മക്കള്‍: റിജു, കവിത (ഇരുവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: രവി, രമണി, രാധ, രജനി, രമ.



Keywords: Kasaragod, Kerala, News, Covid, Uduma, One more covid death in Kasaragod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?