രാജമല ദുരന്തം: ഒരു മൃതദേഹം കൂടി കണ്ടെത്തി, മണ്ണിനടിയില്‍ ഇനിയും 43 പേര്‍

ഇടുക്കി: (www.kvartha.com 09.08.2020) രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായവരില്‍ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ മരണസംഖ്യ 27 ആയി ഉയര്‍ന്നു. ഇവിടെ നിന്ന് ഇനിയും 43 പേരെയാണ് കണ്ടെത്താനുള്ളത്. സ്‌നിഫര്‍ ഡോഗുകളെ ഉപയോഗിച്ചാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഇപ്പോഴും ദുഷ്‌കരമാണ്. 

ഇപ്പോള്‍ കണ്ടെടുത്തവരെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്ഥലം സന്ദര്‍ശിച്ചു. കരിപ്പൂര്‍ ദുരന്തത്തിലെ ഇരകള്‍ക്ക് മാത്രമല്ല രാജമലയിലെ ദുരന്തബാധിതകര്‍ക്കും പത്ത് ലക്ഷം രൂപയുടെ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Idukki, News, Kerala, Trending, Found, Dead body, Rain, Death, Missing, Ramesh Chennithala, Tragedy, Visit, Rajamala tragedy: One more deadbody found from Pettimudi
Keywords: Idukki, News, Kerala, Trending, Found, Dead body, Rain, Death, Missing, Ramesh Chennithala, Tragedy, Visit, Rajamala tragedy: One more deadbody found from Pettimudi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?