40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവും മാതാവും കിണറ്റിലെറിഞ്ഞ് കൊന്നു
മംഗളൂരു: (www.kasargodvartha.com 06.08. 2020) നാല്‍പ്പത് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാവും പിതാവും ചേര്‍ന്ന് കിണറ്റിലിട്ട് കൊന്നു. കാര്‍വാര്‍ സഹസ്രഹള്ളി രമണകൊപ്പയിലെ ചന്ദ്രശേഖര്‍ ഭട്ട് (42), ഭാര്യ സിസ്‌റി രാജീവ് നഗറിലെ പ്രിയങ്ക (21)എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് യെല്ലപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പിറന്നത് പെണ്‍കുഞ്ഞായതിലുള്ള അതൃപ്തിയാണ് കടുംകൈക്ക് കാരണമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. തന്റെ സഹോദരി പ്രിയങ്കയുടെ കുഞ്ഞിനെ കാണാനില്ലെന്ന അഭിഷേക് ജഗദീശ് സിങ് ചൗധരിയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചോരക്കുഞ്ഞായ തനുശ്രീയുടെ ജഡം കണ്ടെത്തിയത്. പ്രിയങ്ക അര്‍ധ രാത്രി രണ്ടരക്ക് എഴുന്നേറ്റപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. ആരെങ്കിലും തട്ടിക്കൊണ്ടുപോയി കൊന്നതാവാം എന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞു. ഭര്‍തൃവീട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പൊലീസാണ് ജഡം കണ്ടെത്തി പുറത്തെടുത്തത്.
മാതാപിതാക്കള്‍ കുറ്റം ഏറ്റതായി ഉത്തര കന്നട ജില്ല പൊലീസ് സൂപ്രണ്ട് ശിവപ്രസാദ് ദേവരാജു പറഞ്ഞു. ദമ്പതികള്‍ തമ്മിലുള്ള പ്രായ വ്യത്യാസവും സംഭവ സ്ഥലത്തു നിന്നുള്ള സൂചനകളും പരിഗണിച്ച് കേസ് അന്വേഷണം കുടുംബാംഗങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് എസ് പി അറിയിച്ചു.
Keywords: Mangalore, News, Crime News, Karnataka, Kannada, Well, Baby, Killed by Parents, Unhappy with girl child, parents kill 40-day-old infant in Karwar
Powered by Info News For You

Comments
Post a Comment