കാസർകോട്ട് മാസ്‌ക് ധരിക്കാത്ത 402 പേര്‍ക്കെതിരെ കേസ്; വിവിധ കേസുകളിലായി 90 പേരെ അറസ്റ്റ് ചെയ്തു
കാസർകോട്: (https://ift.tt/3l7Xruo) ജില്ലയിൽ മാസ്ക് ധരിക്കാത്തതിന് വ്യാഴാഴ്ച 402 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 23765 ആയി. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശം ലംഘിച്ചതിന് മഞ്ചേശ്വരം (2), കുമ്പള (3), കാസര്‍കോട് (3), വിദ്യാനഗര്‍ (3), ബദിയഡുക്ക (2), ആദൂര്‍ (3), ബേഡകം (1), മേല്‍പ്പറമ്പ (5), ബേക്കല്‍ (3), അമ്പലത്തറ (4), ഹോസ്ദുര്‍ഗ് (8), നീലേശ്വരം (5), ചന്തേര (4), ചീമേനി (4), ചിറ്റാരിക്കാല്‍ (4), വെള്ളരിക്കുണ്ട് (4), രാജപുരം (3) എന്നീ സ്റ്റേഷനുകളിലായി 61 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 90 പേരെ അറസ്റ്റ് ചെയ്തു.
ഒരു വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3700 ആയി. 4994 പേരെ അറസ്റ്റ് ചെയ്തു. 1325 വാഹനങ്ങള്‍ കസ്റ്റഡിലെടുത്തു. ക്വാറന്റൈന്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 877 പേരുടെ പേരില്‍ കേസെടുത്തു.
Keywords: News, Kerala, Kasaragod, Mask, Fine, Vehicles, Custody, Case, Police, Kasargod: case against 402 persons for not wearing masks; 90 people were arrested in various cases
Powered by Info News For You

Comments
Post a Comment