ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കി, 40കാരിയായ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ആറംഗസംഘം ക്രൂര പീഡനത്തിനിരയാക്കി

ബുര്‍ഹാന്‍പുര്‍: (www.kvartha.com 03.08.2020) ഭര്‍ത്താവിനെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം 40കാരിയായ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ആറംഗസംഘം ക്രൂര പീഡനത്തിനിരയാക്കി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ ഷാപ്പുര്‍ പ്രദേശത്താണ് സംഭവം. ആയുധധാരികളായ ആറംഗസംഘം സമീപത്തെ വയലില്‍വച്ച് യുവതിയെയും 12കാരിയായ മകളെയും ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് ഖാര്‍ഗോണ്‍ റേഞ്ച് ഡിഐജി തിലക് സിങ് പറഞ്ഞു.

വീട്ടില്‍നിന്ന് പണവും മൊബൈല്‍ ഫോണടക്കമുള്ള സാധനങ്ങളും അക്രമിസംഘം അപഹരിച്ചു. പ്രതികളെ പിടികൂടാനായി അയല്‍ സംസ്ഥാനത്തെ ബുള്‍ദാന, ജല്‍ഗാവ് എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ പൊലീസ് സംഘത്തെ അയച്ചിട്ടുണ്ടെന്ന് ഡിഐജി അറിയിച്ചു. കൂട്ടബലാത്സംഗം (376 ഡി), തടവില്‍പാര്‍പ്പിക്കുക (347), തട്ടിക്കൊണ്ടുപോകുക(363), പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഷാപ്പുര്‍ പൊലീസ് ഇന്‍ചാര്‍ജ് സഞ്ജയ് പതക് വ്യക്തമാക്കി.

News, National, Crime, Molestation, Case, Daughter, Wife, Husband, Woman, House, Police, Molestation against woman and minor daughter in Burhanpur

Keywords: News, National, Crime, Molestation, Case, Daughter, Wife, Husband, Woman, House, Police, Molestation against woman and minor daughter in Burhanpur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?