കൊല്ലത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ അടക്കം 3മരണം; ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു

കൊട്ടാരക്കര: (www.kvartha.com 30.08.2020) കൊല്ലത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ അടക്കം മൂന്നുമരണം. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു. കൊല്ലം എം സി റോഡില്‍ വയയ്ക്കല്‍ ആനാട്ട് ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. 

ഓട്ടോറിക്ഷ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിള പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടി.



പൊലിക്കോട്ടുനിന്ന് വയയ്ക്കലിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയില്‍ എതിര്‍ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോറിക്ഷയുടെ അടിയില്‍പ്പെട്ടാണ് മൂന്നുപേരും മരിച്ചത്. ഗോപിക അപകടസ്ഥലത്തു വെച്ചുതന്നെ മരിച്ചു.

മറ്റുള്ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയും. പൊലിക്കോട്ടുള്ള കടയില്‍പ്പോയി ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പെട്ടത്. ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കമ്പംകോട് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു ഗോപിക. അച്ഛന്‍ ഗോപുകുമാര്‍ വിദേശത്താണ്.

വയയ്ക്കല്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രഞ്ജിത്ത്. ഭാര്യ: സുപര്‍ണ. മകള്‍: ഋതിക. അച്ഛന്‍: കൊച്ചുപൊടിയന്‍. അമ്മ: റബേക്ക. മൃതദേഹങ്ങള്‍ വെഞ്ഞാറമൂട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്നു.

Keywords: Three dead after car rams into auto rickshaw in Kollam, Kottarakkara, Kollam, News, Local News, Accident, Accidental death, Hospital, Injured, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?