തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം ആദിപുരുഷ്; 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ടി-സീരിസ്

ന്യൂഡെല്‍ഹി: (https://ift.tt/2PZK2pV) ബാഹുബലി ചിത്രത്തിലൂടെ ആരാധകരുടെ മനം കവര്‍ന്ന  തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് നായകനായി രാമായണം അടിസ്ഥാനമാക്കി ഇതിഹാസ ചിത്രം വരുന്നു. 3ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് 'ആദിപുരുഷ്' എന്നാണ്. രാമ രാവണ യുദ്ധം പാശ്ചത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. 

News, National, India, New Delhi, Film, Cinema, Bollywood, Actor, Entertainment, Prabhas and Om Raut join hands for an epic drama titled Adipurush, release first poster

തിന്മയ്ക്ക് മുകളില്‍ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കഴിഞ്ഞവര്‍ഷം ബോളിവുഡിലെ വന്‍ വിജയമായ താനാജി ഒരുക്കിയ ഓം റൌട്ടാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുക. ടി-സീരിസാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹിന്ദിക്ക് പുറമേ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. 

ചിത്രത്തിലെ മറ്റ് താരങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാവണന്റെ റോളിലേക്ക് ഇന്ത്യയിലെ പ്രമുഖ താരം എത്തുമെന്നാണ് സൂചന. 2021ല്‍ ഷൂട്ടിംഗ് ആരംഭിച്ച് 2022 ല്‍ തീയറ്ററില്‍ ചിത്രം എത്തിക്കാനാണ് പദ്ധതി.

Keywords: News, National, India, New Delhi, Film, Cinema, Bollywood, Actor, Entertainment, Prabhas and Om Raut join hands for an epic drama titled Adipurush, release first poster


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?