സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദ; ബംഗളൂരുവില്‍ അക്രമം, പോലീസ് വെടിവെപ്പില്‍ 3 മരണം

ബംഗളൂരു: (https://ift.tt/30Q0PSJ) സോഷ്യല്‍ മീഡിയയില്‍ പ്രവാചക നിന്ദയുണ്ടായതിനു പിന്നാലെ ബംഗളൂരുവില്‍ അക്രമം. പോലീസ് വെടിവെപ്പില്‍ മൂന്നു പേര്‍ മരണപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ഡി ജെ ഹള്ളി കാവല്‍ ബൈരസാന്ദ്രയിലാണ് അക്രമ സംഭവങ്ങള്‍ തുടങ്ങിയത്.

പുലികേശി നഗറിലെ കോണ്‍ഗ്രസ് എം എല്‍ എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ സഹോദരിയുടെ മകന്‍ നവീനാണ് ഫേസ്ബുക്കില്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അവഹേളിക്കുന്ന തരത്തില്‍ പോസ്റ്റിട്ടത്. നവീനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആളുകള്‍ നവീന്റെ കാറടക്കം നിരവധി വാഹനങ്ങള്‍ കത്തിച്ചു.


എം എല്‍ എയുടെ വീടിനുനേരെയും കല്ലേറുണ്ടാവുകയും വീടിന്റെ ജനല്‍ ചില്ലുകളടക്കം തകരുകയു ചെയ്തു. നവീന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഡി ജെ ഹള്ളി, കെ ജി ഹള്ളി പോലീസ് സ്റ്റേഷനുകളുടെ മുന്നിലും ആളുകള്‍ തടിച്ചുകൂടി. പോലീസ് സ്റ്റേഷനു നേരെയും കല്ലേറുണ്ടായി. അക്രമം ശക്തമായതോടെയാണ് പോലീസ് വെടിവെപ്പ് നടത്തിയത്.

അഡീഷനല്‍ കമ്മീഷണറടക്കം 60 ഓളം പോലീസുകാര്‍ക്കും അക്രമത്തില്‍ പരിക്കേറ്റതായി പോലീസ് കമീഷണര്‍ കമല്‍ പന്ത് അറിയിച്ചു.


Keywords: Karnataka, News, Social-Media, Police, Killed, Police firing, Death, Violence in Bangalore; 3 killed in police firing


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?