കാസർകോട്ട്‌ മാസ്‌ക് ധരിക്കാത്ത 389 പേര്‍ക്കെതിരെ കേസ്; വിവിധ കേസുകളിലായി 132 പേരെ അറസ്റ്റ് ചെയ്തു

കാസർകോട്: (https://ift.tt/2FOuTWJ) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ ഞായറാഴ്ച (ആഗസ്റ്റ് 23) 389 പേര്‍ക്കെതിരെ കൂടി കേസെടുത്തു. ഇതോടെ കേസെടുത്തവരുടെ എണ്ണം 24918 ആയി. അടച്ചുപൂട്ടല്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം (5), കുമ്പള (2), കാസര്‍കോട് (8), വിദ്യാനഗര്‍ (2), ബദിയഡുക്ക (5), ആദൂര്‍ 4, മേല്‍പ്പറമ്പ (5), ബേക്കല്‍ 4, അമ്പലത്തറ (3), ഹോസ്ദുര്‍ഗ് (8), നീലേശ്വരം (9), ചന്തേര (4), ചീമേനി (4), ചിറ്റാരിക്കാല്‍ (4), വെള്ളരിക്കുണ്ട് (3), രാജപുരം (2) എന്നീ സ്റ്റേഷനുകളിലായി 72 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 


വിവിധ കേസുകളിലായി 132 പേരെ അറസ്റ്റ് ചെയ്തു. ഒരു വാഹനം കസ്റ്റഡിയിലെടുത്തു. ഇതോടെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 3864 ആയി. 5263 പേരെ അറസ്റ്റ് ചെയ്തു. 1331 വാഹനങ്ങള്‍ കസ്റ്റഡിലെടുത്തു. ക്വാറന്റൈന്‍ നിര്‍ദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ഇതുവരെ 877 പേരുടെ പേരില്‍ കേസെടുത്തു.

Keywords: News, Kerala, Kasaragod, Fine, Vehicles, Custody, Case, Mask, Arrest, Case against 389 for not wearing the mask
 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?