കഞ്ചാവ് വേട്ട; വാങ്ങിയത് 35,000 രൂപയ്‌ക്കെന്ന് യുവാക്കള്‍, പിടിയിലായത് ഗള്‍ഫുകാരനും, പഴക്കച്ചവടക്കാരനും, ശൃംഖല തേടി പോലീസ്

കാസര്‍കോട്: (www.kasargodvartha.com 03.08.2020) ബൊലേറോ ജീപ്പില്‍ കഞ്ചാവ് കടത്തുന്നതിനിടെ യുവാക്കള്‍ പിടിയിലായ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബന്തിയോട് നിന്നും 35,000 രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയതെന്ന് അറസ്റ്റിലായ മട്ടന്നൂര്‍ സ്വദേശികളായ മഅ്റൂഫ് (32), റമീസ് (32) എന്നിവര്‍ പോലീസിനോട് വെളിപ്പെടുത്തി. മട്ടന്നൂരില്‍ ചില്ലറ വില്‍പന നടത്താനായി കഞ്ചാവ് കടത്തുകയായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

അറസ്റ്റിലായവരില്‍ മഅ്‌റൂഫ് ഗള്‍ഫുകാരനും, റമീസ് പഴക്കച്ചവടക്കാരനുമാണ്. ചെറിയ വിലയ്ക്ക് മൊത്തമായി വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി വില്‍പന നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതിയെന്നാണ് പോലീസ് സംശയിക്കുന്നത്. ബന്തിയോട് വെച്ച് കഞ്ചാവ് കൈമാറിയയാളെ കുറിച്ച് അറിയില്ലെന്നാണ് പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

നാള്‍ക്കു നാള്‍ കഞ്ചാവ് വേട്ട തുടരുന്ന സാഹചര്യത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ തീരുമാനം. കഞ്ചാവ് സംഘത്തെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി കാസര്‍കോട് സി ഐ പി രാജേഷ് അറിയിച്ചു. സി ഐയുടെ നിര്‍ദേശ പ്രകാരം എസ് ഐ വിനോദ് കുമാര്‍, എ എസ് ഐ വിജയന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് പരിയാച്ചേരി എന്നിവര്‍ ചേര്‍ന്നാണ് കഴിഞ്ഞ ദിവസം കറന്തക്കാട്ട് വെച്ച് കഞ്ചാവ് കടത്ത് പിടികൂടിയത്.


SUMMARY: Ganja seized; Police investigation tighten




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?