സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണവില ഇടിഞ്ഞു; പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി
കൊച്ചി: (www.kvartha.com 25.08.2020) സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാമത്തെ ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ചൊവാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,240 രൂപയായി. 4780 രൂപയാണ് ഗ്രാമിന്റെ വില.
തിങ്കളാഴ്ച പവന് 320 രൂപ കുറഞ്ഞ് 38,560 രൂപയിലെത്തിയിരുന്നു. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്ന് 3,760 രൂപയുടെ കുറവാണ് രണ്ടാഴ്ചകൊണ്ടുണ്ടായത്. പവന് റെക്കോര്‍ഡ് വില ഉയര്‍ന്നതോടെ ഉപഭോക്താക്കളെല്ലാം കടുത്ത ആശങ്കയിലായിരുന്നു.
ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില സ്ഥിരതയാര്‍ജിച്ചു. ഔണ്‍സിന് 1,933 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2,000 ഡോളറിനുമുകളിലെത്തിയ വിലയാണ് രണ്ടാഴ്ചകൊണ്ട് ഈ നിലവാരത്തിലെത്തിയത്.
കോവിഡ് വാക്സിന്‍ വിപണിയിലെത്തിക്കുന്നതിനുള്ള ശ്രമം ഊര്‍ജിതമായി തുടരുന്നതും നിക്ഷേപകര്‍ ലാഭമെടുത്ത് പിന്മാറുന്നതുമാണ് സ്വര്‍ണവിലയെ ബാധിച്ചത്.
Keywords: Gold price comes down for 2nd consecutive day at Rs 38,240, News, Kochi, Business, Gold Price, Decreased, Trending, Reccord, Kerala.
Powered by Info News For You

Comments
Post a Comment