രാജ്യത്ത് ജാഗ്രത: കോവിഡ് ബാധിതരുടെ എണ്ണം 32 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 848 മരണം
ന്യൂഡെല്‍ഹി: (www.kvartha.com 25.08.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 60,975 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 31, 67,323 ആയി. 24 മണിക്കൂറിനിടെ 848 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതോടെ ആകെ മരണസംഖ്യ 58390 ആയി.
രാജ്യത്ത് 24,045,85 പേര്‍ രോഗമുക്തി നേടി. നിലവില്‍ 7,043,48 രോഗികളാണുള്ളത്. അതേസമയം കോവിഡ് 19 രൂക്ഷമായി ബാധിച്ച ഇറ്റലിയില്‍ ഇതാദ്യമായി മനുഷ്യരില്‍ വാക്‌സിന്‍ പരീക്ഷണം തുടങ്ങി. രാജ്യത്ത് വികസിപ്പിക്കുന്ന വാക്‌സിന്റെ പരീക്ഷണം റോമിലെ ആശുപത്രിയിലാണ് തുടങ്ങിയത്. GRAd-COV2 എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ റോമിലെ ഒരു കമ്പനിയാണ് വികസിപ്പിക്കുന്നത്.
Keywords: New Delhi, News, National, Covid-19, Health, Trending, Hospital, Patient, Covid 19: India tally at 3,167,323
Powered by Info News For You

Comments
Post a Comment