ആഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നല്‍കില്ലെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: (www.kvartha.com 17.08.2020) ആഗസ്റ്റ് 31ന് ശേഷം പ്രവാസികളുടെ വിസാ കാലാവധി സ്വമേധയാ നീട്ടി നല്‍കില്ലെന്ന് കുവെത്ത്. കോവിഡ് വ്യാപനത്തിനെ തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചിട്ടിരുന്നതിനാല്‍ എല്ലാത്തരം വിസകളുടെയും കാലാവധി കുവൈത്തില്‍ നേരത്തെ ദീര്‍ഘിപ്പിച്ച് നല്‍കിയിരുന്നു. 4.05 ലക്ഷത്തോളം പ്രവാസികളുടെ വിസാ കാലാവധിയാണ് ഈ മാസം അവസാനം വരെ സ്വമേധയാ ദീര്‍ഘിപ്പിച്ച് നല്‍കിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു.
ഈ മാസം അവസാനിക്കുന്നതിന് മുമ്പ് ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രവേശിച്ച് വിസാ കാലാവധി പുതുക്കണം. ഇല്ലെങ്കില്‍ അത് നിയമലംഘകരായി കണക്കാക്കുമെന്നും പിഴ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. അതേസമയം സന്ദര്‍ശക, കുടുംബ, വാണിജ്യ വിസകളില്‍ രാജ്യത്തെത്തിയ ഒരു ലക്ഷത്തോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ ഈ മാസം അവസാനത്തോടെ രാജ്യം വിടണം. ഇവരുടെ വിസാ കാലാവധി നീട്ടി നല്‍കാനോ ഗ്രേസ് പീരിഡ് അനുവദിക്കാനോ നിലവില്‍ പദ്ധതികളൊന്നുമില്ല. സമയപരിധി ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കും. ഇതിനുപുറമെ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും.
Keywords: Kuwait, News, Gulf, World, Visa, Fine, Extension, August, Covid 19, Expat, No visa extensions after 31st August
Powered by Info News For You

Comments
Post a Comment