വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്ന് ചൈനീസ് ബന്ധമുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്തതായി ഗൂഗിള്‍

ന്യൂയോര്‍ക്ക്: (https://ift.tt/2XGvsIj) ചൈനീസ് ബന്ധമുള്ള 2,500ലധികം യൂട്യൂബ് ചാനലുകള്‍ നീക്കം ചെയ്ത് ഗൂഗിള്‍. വ്യാജ പ്രചാരണങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലത്താണ് ഇത്രയും യൂട്യൂബ് ചാനലുകള്‍ റദ്ദാക്കിയതെന്ന് ഗൂഗിള്‍ അറിയിച്ചു. രാഷ്ട്രീയേതര ഉള്ളടക്കങ്ങളുള്ള ചാനലുകളാണ് ഒഴിവാക്കിയവയതില്‍ ഭൂരിഭാഗവും എന്നാണ് ഗൂഗിള്‍ രണ്ടാംപാദ റിപ്പോര്‍ട്ട് പറയുന്നത്. എന്നാല്‍ രാഷ്ട്രീയ ചാനലുകളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.

News, World, Technology, Business, Finance, Google, TikTok, Application, Trump, US, Google Pulls 2,500 China-Linked YouTube Channels Over Disinformation

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സാങ്കേതികവിദ്യയും സോഷ്യല്‍ മീഡിയയും സംബന്ധിച്ച് യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് യൂട്യൂബ് ചാനലുകള്‍ നീക്കിയതുമായി ബന്ധപ്പെട്ട ഗൂഗിളിന്റെ വെളിപ്പെടുത്തല്‍ എന്നത് ശ്രദ്ധേയമാണ്. 

ഇതുകൂടാതെ യുഎസ് ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ നിന്ന് വിശ്വസനീയമല്ലാത്ത ചൈനീസ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തമാക്കുമെന്ന് ബുധനാഴ്ച വൈറ്റ് ഹൗസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചൈനീസ് ആപ്പായ ടിക് ടോക് നിരോധിക്കാന്‍ അമേരിക്ക തീരുമാനിച്ചു. 

യുഎസിലെ പ്രവര്‍ത്തനങ്ങള്‍ മൈക്രോസോഫ്റ്റിന് വില്‍ക്കുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായ നിരോധനം നേരിടുന്നതിനോ സെപ്റ്റംബര്‍ 15 വരെ ടിക് ടോക്കിന് ട്രംപ് ഭരണകൂടം സമയപരിധി അനുവദിച്ചിട്ടുണ്ട്. 

എന്നാല്‍ യുഎസിലെ ചൈനീസ് എംബസി ഇതിനോട് പ്രതികരിച്ചിട്ടില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നേരത്തെ നിഷേധിച്ചിരുന്നു.

Keywords: News, World, Technology, Business, Finance, Google, TikTok, Application, Trump, US, Google Pulls 2,500 China-Linked YouTube Channels Over Disinformation

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?