ഒരു നിമിഷം മാത്രം കോടീശ്വരനായ ഭാഗ്യവാന്‍; ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ട് തുടങ്ങിയ ഉപഭോക്താവിന് ലഭിച്ചത് 2.45 ബില്യണ്‍ ഡോളര്‍

മസാച്ചുസെറ്റ്‌സ്: (https://ift.tt/2Qn3I7w) പുതിയതായി ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ട് തുടങ്ങിയ ഉപഭോക്താവിന് ലഭിച്ചത് ഭീമമായ തുക. നിമിഷം നേരം കൊണ്ട് കോടീശ്വരനായ ഭാഗ്യവാന്‍ ശരിക്കും ഞെട്ടി. അക്കൗണ്ടിലേക്ക് എത്തിയത് 2.45 ബില്യണ്‍ ഡോളറാണ്. ബാങ്കിന്റെ മൊബൈല്‍ ആപ്പ് പരിശോധിച്ചപ്പോഴാണ് ഇത്രയും തുക അക്കൗണ്ടിലെത്തിയത് ശ്രദ്ധയില്‍ പെട്ടത്. അമേരിക്കയിലെ മസാച്ചുസെറ്റ്‌സിലാണ് സംഭവം.

News, World, Bank, Finance, Business, Technology, America, Account, Money, Bank of America Customer Opens Mobile App and Finds an Extra $2.45 Billion

മനോരോഗ വിദഗ്ധനായ ബ്ലെയ്‌സ് അഗുയ്രെ ആണ് ബാങ്കിന്റെ പ്രദര്‍ശന പിഴവ് കൊണ്ട് കോടീശ്വരനായത്. അക്കൗണ്ടിലെ സംഖ്യ കണ്ട് ഞെട്ടിയ ബ്ലെയ്‌സ് ഉടനെ തന്റെ റിലേഷന്‍ഷിപ്പ് മാനേജറുടെ അടുക്കലേക്ക് ഓടി. മൊബൈല്‍ ആപ്പിലും വെബിലും ഒരേ പോലെ വലിയ തുക കണ്ട വിവരം ശ്രദ്ധയില്‍ പെടുത്തി. ഇരുവരും ബാങ്ക് അധികൃതരെ വിവരം ധരിപ്പിക്കുകയും ചെയ്തു.

സാങ്കേതിക പിഴവ് സംഭവിച്ചതാണെന്ന് വ്യക്തമാക്കിയ ബാങ്ക് അധികൃതര്‍ ഉടനെ പ്രശ്‌നം പരിഹരിച്ചു. തുക പ്രദര്‍ശിപ്പിക്കുന്നതില്‍ സംഭവിച്ച പിഴവാണിതെന്നും പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും ബാങ്ക് അധികതര്‍ വ്യക്തമാക്കി.

Keywords: News, World, Bank, Finance, Business, Technology, America, Account, Money, Bank of America Customer Opens Mobile App and Finds an Extra $2.45 Billion

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?