രാജ്യത്ത് 24 മണിക്കൂറില്‍ 75,260 പേര്‍ക്ക് കോവിഡ്; രോഗബാധിതരുടെ എണ്ണം 33 ലക്ഷം കടന്നു
ന്യൂഡെല്‍ഹി: (www.kasargodvartha.com 27.08.2020) രാജ്യത്ത് 24 മണിക്കൂറില്‍ 75,260 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,10,234 ആയി. രാജ്യത്തെ ആകെ മരണം അറുപതിനായിരം കടന്നു. 60,472 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. 25,23,772 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ബുധനാഴ്ച 9,24,998 സാമ്പിളുകളാണ് പരിശോധിച്ചത്.
അതേസമയം ജമ്മുകശ്മീരിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഡോ. വി കെ പോളിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സംഘം വ്യാഴാഴ്ച സന്ദര്‍ശനം നടത്തും. മുപ്പത്തിനാലായിരത്തിലധികം രോഗബാധിതരുള്ള ജമ്മുകശ്മീരില്‍ പ്രതിദിന രോഗബാധ എഴുനൂറിന് മുകളിലാണ്.
Keywords: New Delhi, News, National, Covid-19, Trending, Health, 75,260 new covid case reported in India
Powered by Info News For You

Comments
Post a Comment