രാജ്യത്ത് ജാഗ്രത: 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൂടി കോവിഡ്, മരണം 819

ന്യൂഡെല്‍ഹി: (www.kvartha.com 01.09.2020) രാജ്യത്ത് 24 മണിക്കൂറിനിടെ 69,921 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 36,87,145 ആയി. 819 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 65288 ആയി. ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് നിലവില്‍ 7,85,996 പേര്‍ ചികിത്സയിലാണ്. 

രാജ്യത്ത് ഇതുവരെ 28,39,883 പേര്‍ രോഗമുക്തരായി. 76.94 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം എട്ടു ലക്ഷത്തോടടുക്കുന്നു. ഇതുവരെ 7,92,541 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശില്‍ 4,34,771 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തമിഴ്‌നാട്ടില്‍ 4,28,041 പേര്‍ക്കും കര്‍ണാടകയില്‍ 3,42,423 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

New Delhi, News, National, Covid-19, Death, Trending, Patient, Treatment, India reports 69,921 new covid cases and 819 deaths in last 24 hour

Keywords: New Delhi, News, National, Covid-19, Death, Trending, Patient, Treatment, India reports 69,921 new covid cases and 819 deaths in last 24 hour


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?