രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം: 24 മണിക്കൂറില്‍ 64,531 പേര്‍ക്ക് രോഗബാധ, രോഗികളുടെ എണ്ണം 27,67,273 ആയി
ന്യൂഡെല്‍ഹി: (www.kvartha.com 19.08.2020) രാജ്യത്ത് 24 മണിക്കൂറില്‍ 64,531 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ ആകെ എണ്ണം 27,67,273 ആയി. നിലവില്‍ 6,76, 514 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 20,37,870 പേര്‍ രോഗമുക്തി നേടി. ഇതുവരെ 52, 889 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 1092 മരണമാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബിഹാര്‍, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും, കര്‍ണ്ണാടക, തമിഴ്‌നാട്, തെലങ്കാന, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും രോഗവ്യാപന നിരക്ക് കൂടുതലാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നത്.
Keywords: New Delhi, News, National, Covid-19, Trending, Treatment, Death, 64,531 Covid cases in 24 hours in India
Powered by Info News For You

Comments
Post a Comment