ബൈക്കിൽ കടത്തുകയായിരുന്നു 23 ലിറ്റർ മദ്യം പിടികൂടി; രണ്ടു പേർക്കെതിരെ കേസ്
കാസർകോട്: (https://ift.tt/3lwKDxQ) കറന്തക്കാട് ശാന്തിനഗറിൽ ബൈക്കിൽ കടത്തുകയായിരുന്നു 23.4 ലിറ്റർ കർണാടക മദ്യം പിടികൂടി. 180 മില്ലി ലിറ്റർ അടങ്ങുന്ന 130 കുപ്പി മദ്യമാണ് കണ്ടെടുത്തത്. സംഭവത്തിൽ ദിനേശ് കെ, മിഥുൻ എന്നിവർക്കെതിരെ അബ്കാരി കേസെടുത്തു. കെ എൽ 14 ടി 2284 യമഹ എഫ് സെഡ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
കാസർകോട് സ്പെഷ്യൽ സ്‌ക്വാഡ് സി ഐ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ പി ഒ പി രാജൻ, സി ഇ ഒ മാരായ മുഹമ്മദ് കബീർ, പ്രശാന്ത് കുമാർ വി, മോഹൻകുമാർ, ഡ്രൈവർ ദിജിത്ത് എന്നിവരാണ് മദ്യം പിടിച്ചെടുത്തത്.
Keywords: Kasaragod, Kerala, Karandakkad, News, Liquor, Seized, Bike, Case, 23 litres of liquor seized while being smuggled on a bike; Case against two
Powered by Info News For You

Comments
Post a Comment