കോവിഡ് ഭീതിയില്‍ ലോകം: രോഗബാധിതരുടെ എണ്ണം 2.25 കോടി കടന്നു, 7.89 ലക്ഷം മരണം

വാഷിംങ്ടണ്‍: (www.kvartha.com 20.08.2020) ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം എണ്ണം 2.25 കോടി കടന്നു. 22,556,293 പേര്‍ക്കാണ് ലോകത്ത് ആകെ കോവിഡ് ബാധിച്ചത്. 7.89 ലക്ഷത്തില്‍ അധികം പേരാണ് ഇതുവരെ മരിച്ചത്. ഒരു ഘട്ടത്തില്‍ പ്രതിദിനം 70,000 ത്തോളം രോഗികള്‍ ഉണ്ടായിരുന്ന അമേരിക്കയില്‍ അത് 42,000 മായി കുറഞ്ഞു. അതേസമയം ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളതും അമേരിക്കയിലാണ്. 56.98 ലക്ഷം പേരാണ് അമേരിക്കയില്‍ രോഗ ബാധിതര്‍. 

അമേരിക്കയില്‍ മരണം ഒന്നേമുക്കാല്‍ ലക്ഷം പിന്നിട്ടു. റഷ്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഇപ്പോള്‍ 5000 മാത്രമാണ്. ചൈനയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ വെറും 17 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യ ഘട്ടത്തില്‍ ആയിരക്കണക്കിന് രോഗികള്‍ ഉണ്ടായിരുന്ന ഇറ്റലിയില്‍ ബുധനാഴ്ച വെറും 600 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് രാജ്യങ്ങളിലും രോഗവ്യാപനത്തില്‍ കുറവുണ്ട്. ലോകത്ത് ഏറ്റവുമധികം പ്രതിദിന രോഗവര്‍ധന ഇപ്പോള്‍ ഇന്ത്യയിലാണ്. അതേസമയം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു.

Washington, News, World, Covid-19, Health, Trending, Patient, The number of Covid cases in the world has crossed 2.25 crore and 7.89 lakh deaths

Keywords: Washington, News, World, Covid-19, Health, Trending, Patient, The number of Covid cases in the world has crossed 2.25 crore and 7.89 lakh deaths


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?